നാടിന്റെ വികസനത്തിൽ സഹകരണ മേഖലയുടെ പങ്ക് പ്രശംസനീയമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ
കൊച്ചി ;നമ്മുടെ സഹകരണ മേഖല കേവലം വായ്പ കൊടുക്കുകയും നിക്ഷേപം സ്വീകരിക്കുകയും ചെയുന്നവയല്ലെന്നും നാടിന്റെ വികസനത്തിൽ പങ്കുവഹിക്കുന്ന മേഖലയാണെന്നും സഹകരണ -ടൂറിസം-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.ഓച്ചന്തുരുത്ത് സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ മേഖല നാടിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിച്ചതുകൊണ്ടാണ് ഗോശ്രീ പാലങ്ങളുടെ പ്രവർത്തനം തുടങ്ങാൻ കഴിഞ്ഞത്.ഗോശ്രീ പാലങ്ങളുടെ പ്രവർത്തനം ആരംഭിക്കുന്നത് എറണാകുളം ജില്ല സഹകരണ ബാങ്ക് നൽകിയ വായ്പയിൽ നിന്നായിരുന്നുയെന്ന് മന്ത്രി വ്യക്തമാക്കി.കെ കരുണാകരന്റെ സ്വപ്ന പദ്ധതിയായ സിയാലിനു തുടക്കം കുറിക്കാനായതും ജില്ലാ സഹകരണ ബാങ്കിന്റെ സഹായംകൊണ്ടായിരുന്നു.സിയാലിന്റെ തുടക്ക കാലത്ത് ഒരു ബാങ്കും സഹായിക്കാൻ വന്നിരുന്നില്ല.സിയാൽ എന്ന സ്വകാര്യ സംരംഭവുമായി കൈകോർക്കാൻ മുന്നോട്ട് വന്നത് സഹകരണ മേഖലയാണെന്ന് മന്ത്രി പറഞ്ഞു.
കൊച്ചി മെട്രോയെയും തുടക്കത്തിൽ സഹായിക്കാൻ ആരും വന്നിരുന്നില്ല.അവിടെയും സഹാവുമായി എത്തിയത് സഹകരണ മേഖലയായിരുന്നുയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.സഹകരണ മേഖല നാടിന്റെ അടിത്തറയിലാണ് പടുത്തുയർത്തിയിട്ടുള്ളത് .അതുകൊണ്ടാണ് ഒരുകുലുക്കവുമില്ലാതെ മുന്നോട്ട് കുതിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.നാടിന്റെ വികസനത്തിൽ സഹകരണ മേഖലയുടെ പങ്ക് പ്രശംസനീയമെന്ന് മന്ത്രി പറഞ്ഞു.
ഓച്ചന്തുരുത്ത് സർവീസ് സഹകരണ ബാങ്ക് ആരംഭിക്കുന്ന ഓസ്‌ക്കോ ഹൈടെക്ക് മെഡിക്കൽ ലാബിന്റെ ഉദ്‌ഘാടനവും മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു .സുവനീർ പ്രകാശനവും ,പുസ്തക പ്രകാശനവും കലാകാരന്മാരെ ആദരിക്കലും നിർവഹിച്ചത് ഹൈബി ഈഡൻ എംപിയായിരുന്നു.ഓച്ചന്തുരുത്ത് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആൽബി കളരിക്കൽ സ്വാഗതവും സെക്രട്ടറി എ എസ് ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു.എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഉണ്ണികൃഷ്ണൻ ,സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ) സുരേഷ് മാധവൻ എന്നിവർ പ്രസംഗിച്ചു
- Log in to post comments