Skip to main content

ശിശുദിനത്തിന് മുന്നോടിയായി  കുട്ടികളുടെ 'വര്‍ണോത്സവം'

ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 14ലെ ശിശുദിനാഘോഷങ്ങളുടെ മുന്നോടിയായി സംഘടിപ്പിച്ച 'വര്‍ണോത്സവം' കൊടുവായൂര്‍ അങ്കണവാടി  സെന്ററില്‍ നടന്നു. പ്രസംഗം, ക്വിസ്, നാടന്‍പാട്ട്, സംഘഗാനം, ലളിതഗാനം, ദേശഭക്തിഗാനം, ജലച്ഛായ ചിത്രരചന തുടങ്ങിയ ഇനങ്ങളിലായി ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി നൂറു കണക്കിന് കുട്ടികള്‍ പങ്കെടുത്തു.

കൊടുവായൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജി.കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി എം.പി.വാസുദേവന്‍ അധ്യക്ഷനായി. വാര്‍ഡ് അംഗം ഏ.ആറുമുഖന്‍,അങ്കണവാടി ട്രെയിനിങ് സെന്റര്‍ പ്രിന്‍സിപ്പല്‍ സി.ബീന,ജില്ലാ ശിശുക്ഷേമസമിതി എക്‌സിക്യൂട്ടീവ് അംഗങ്ങളായ ആര്‍.ശിവന്‍, വി.കെ.കമലം, എ.കെ.കുട്ടന്‍, അഡ്വ.എ.രണ്‍ദീഷ്, സമിതി ജോയിന്റ് സെക്രട്ടറി എം.രാമചന്ദ്രന്‍, വൈസ് പ്രസിഡന്റ് സി.പി.ജോണ്‍ എന്നിവര്‍ സംസാരിച്ചു.     

തുടര്‍ന്ന് എല്‍.പി., യു.പി, ഹൈസ്‌കൂള്‍ വിഭാഗത്തിലെ കുട്ടികള്‍ക്കായി മത്സരങ്ങള്‍ നടന്നു. മത്സരവിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 14ന് ശിശുദിനത്തില്‍ ചെറിയ കോട്ടമൈതാനിയില്‍ ചേരുന്ന കുട്ടികളുടെ ഘോഷയാത്രാ സമാപന യോഗത്തില്‍ നടക്കും.
 

date