Skip to main content

തൊഴില്‍ മേള സംഘടിപ്പിച്ചു

ജില്ലാ വ്യാവസായിക പരിശീലന വകുപ്പ് ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍-സ്വകാര്യ ഐ.ടി.ഐ. കളില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് മലമ്പുഴ ഗവ. ഐ.ടി.ഐ. യില്‍ ജോബ് ഫെയര്‍ സ്‌പെക്ട്രം 2020 സംഘടിപ്പിച്ചു.  സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി മള്‍ട്ടിനാഷണല്‍ കമ്പനികളുള്‍പ്പെടെ 40 വ്യവസായസ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുത്തു.1200 ഓളം പേര്‍ തൊഴില്‍ മേളയില്‍ പങ്കെടുക്കുകയും നിരവധി പേര്‍ക്ക് നിയമനം ലഭിക്കുകയും ചെയ്തു. 1365 ഓളം ഒഴിവുകളാണ് ഉണ്ടായത്.  പരിപാടിയുടെ ഉദ്ഘാടനം കെ.ഡി. പ്രസേനന്‍, എം.എല്‍.എ. നിര്‍വഹിച്ചു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം വി.സുബ്രഹ്മണ്യന്‍ അധ്യക്ഷനായി. ട്രെയിനിങ് ഇന്‍സ്‌പെക്ടര്‍ ഡോക്ടര്‍ കെ.പി. ശിവശങ്കരന്‍, പാലക്കാട് പ്രൈവറ്റ് മാനേജ്‌മെന്റ് അസോസിയേഷനിലെ വി.എന്‍. ചന്ദ്രന്‍, ആര്‍. രാധാകൃഷ്ണന്‍, സുബ്രഹ്മണ്യദാസ്, എസ് എം മദര്‍ഷ, ടിപി വിശ്വനാഥന്‍, ചന്ദ്രമോഹനനന്‍, ജിബിന്‍കൃഷ്ണ, സി രതീശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date