സ്വന്തം വീട് പൂവണിഞ്ഞത് സാധാരണക്കാരന്റെ സ്വപ്നം
ലൈഫ് പദ്ധതിയിലൂടെ സാധാരണക്കാരന്റെ വീടെന്ന സ്വപ്നമാണ് നിറവേറിയതെന്ന് തുറമുഖം, പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പനമരം ബ്ലോക്ക് പഞ്ചായത്ത് ലൈഫ്മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടിന്റെ വികസനത്തിനും ക്ഷേമത്തിനും വേണ്ടിയുളള പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. ജനകീയ വിഷയങ്ങളിലെ ശാശ്വത പരിഹാരമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രഖ്യാപിക്കപ്പെട്ട എല്ലാ പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കും. ആയിരങ്ങള്‍ക്ക് വീടെന്ന സ്വപ്നം പൂര്‍ത്തീകരിക്കാന്‍ ലൈഫ് പദ്ധതിയിലൂടെ സാധിച്ചു. പദ്ധതിയുടെ മൂന്നാം ഘട്ടത്തോടെ എല്ലാവര്‍ക്കും വീടൊരുങ്ങും. ജില്ലയിലെ പ്രധാന റോഡുകളുടെ വിപൂലീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
നടവയല്‍ കെ.ജെ.എസ് ഓഡിറ്റോറിയത്തില്‍ നടന്ന കുടുംബ സംഗമത്തില്‍ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഒ.ആര്‍.കേളു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ് കുമാര്‍,ദാരിദ്ര ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ പി.സി. മജീദ്,ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി.ജി.വിജയകുമാര്‍,ലൈഫ്മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സിബി വര്‍ഗ്ഗീസ്,എ.ഡി.സി ജനറല്‍ നൈസി റഹ്മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പനമരം ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ ലൈഫ് പദ്ധതിക്ക് കീഴില്‍ 2281 വീടുകളാണ് പൂര്‍ത്തീകരിച്ചത്.
സുല്‍ത്താന്‍ ബത്തേരി എടത്തറ ഓഡിറ്റോറിയത്തില്‍ നടന്ന ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമം തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പിന്റെ വൃക്ഷത്തൈ വിതരണോദ്ഘാടനവും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള, ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സിബി വര്‍ ഗ്ഗീസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് താളൂര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ബീനാ വിജയന്‍, സീത വിജയന്‍, കെ ശോഭന്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കുടുംബസംഗമത്തിന്റെ ഭാഗമായി ഒരുക്കിയ താലൂക്ക് ആശുപത്രിയുടെ മെഡിക്കല്‍ ക്യാമ്പിന്റെയും കരുണ ഐ കെയറിന്റെ സൗജന്യ നേത്ര പരിശോധനാ ക്യാമ്പിന്റെയും പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധ നേടി. നൂറ് കണക്കിന് ഗുണഭോക്താക്കളാണ് സേവനം ഉപയോഗപ്പെടുത്തിയത്. ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ 1625 വീടുകളുടെ നിര്‍മ്മാണമാണ് പൂര്‍ത്തിയായത്. വിവിധ വകുപ്പുകളുടെ സേവനങ്ങളും ലഭ്യമാക്കിയിരുന്നു.
- Log in to post comments