Skip to main content

സെക്രട്ടേറിയറ്റിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു

നാളത്തെ കേരളം ലഹരിമുക്ത നവകേരളം തീവ്രയജ്ഞ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ പുരാവസ്തു പുരാരേഖ വകുപ്പ്  മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്യോഗസ്ഥർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ,   തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സത്യജീത് രാജൻ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
പി.എൻ.എക്സ്.207/2020

date