Skip to main content

വൃക്ക, വിഷാദ രോഗങ്ങൾക്ക് സൗജന്യ ആയുർവേദ ചികിത്സ

ദീർഘകാലമായി പ്രമേഹ രോഗമുള്ളവരിൽ കാണുന്ന വൃക്കരോഗത്തിന് (മൂത്രത്തിൽ പ്രോട്ടീൻ സാന്നിധ്യം, പതയോടു കൂടിയ മൂത്രം എന്നീ ലക്ഷണങ്ങൾ) സൗജന്യ ആയുർവേദ ചികിത്സ ലഭിക്കും.  അമിതമായ സങ്കടം, താല്പര്യമില്ലായ്മ, ഉറക്കക്കുറവ്/ ഉറക്കക്കൂടുതൽ, ആത്മഹത്യാ പ്രവണത എന്നീ ലക്ഷണങ്ങളോടു കൂടിയ വിഷാദ രോഗത്തിനും ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ ലഭിക്കും.  തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് കായചികിത്സാ വിഭാഗത്തിൽ (ഒ.പി. നമ്പർ 2) തിങ്കൾ മുതൽ ശനി വരെ ചികിത്സ ലഭ്യമാണ്.  ഫോൺ: 8129552373, 7259384003.
പി.എൻ.എക്സ്.212/2020

date