Skip to main content

ജൈവകൃഷി പ്രവർത്തനങ്ങൾക്കുള്ള പഞ്ചായത്ത്തല അവാർഡ് 2019

ജൈവകൃഷി പ്രവർത്തനങ്ങൾക്കുള്ള പഞ്ചായത്ത്തല അവാർഡ് 2019

കൊച്ചി: ജൈവകൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി എറണാകുളം ജില്ലയിൽ ജൈവ കൃഷിയുമായി ബന്ധപ്പെട്ട് നല്ല പ്രവർത്തനങ്ങൾ കാഴ്ചവെച്ച പഞ്ചായത്തുകൾക്ക് അവാർഡുകൾ നൽകുന്നു. ബന്ധപ്പെട്ട പഞ്ചായത്തുകൾ അവാർഡിനുള്ള അപേക്ഷ എറണാകുളം പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് ജനുവരി 22 ന് മുൻപായി നൽകേണ്ടതാണ്. അവാർഡിനുള്ള അപേക്ഷ സമർപ്പിക്കുന്നതിനോടൊപ്പം ജൈവ കൃഷി ചെയ്യുന്ന ഫോട്ടോ അടങ്ങിയ ഡോക്യുമെന്റേഷൻ സമർപ്പിക്കേണ്ടതാണ്. അവാർഡ് സംബന്ധിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ അറിയുന്നതിനായി അതത് പഞ്ചായത്തിലെ കൃഷിഭവനുമായോ ബ്ലോക്ക് തല കൃഷി അസിസ്റ്റന്റ് ഡയറക്ടറുമായോ ബന്ധപ്പെെടേണ്ടതാണെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഒന്നാം സ്ഥാനം ലഭിക്കുന്ന പഞ്ചായത്തിന് മൂന്നു ലക്ഷം രൂപയും രണ്ടാം സ്ഥാനം ലഭിക്കുന്ന പഞ്ചായത്തിന് രണ്ട് ലക്ഷം രൂപയും മൂന്നാം സ്ഥാനം ലഭിക്കുന്ന പഞ്ചായത്തിന് ഒരു ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.

date