Skip to main content

പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികൾക്ക് മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പ്രവേശനം

പട്ടികജാതി പട്ടികവർഗ വികസന വകുപ്പുകളുടെ കീഴിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ ആശ്രമം സ്‌കൂളുകളിൽ 2020-21 അദ്ധ്യയന വർഷം അഞ്ച്, ആറ് ക്ലാസ്സുകളിലേക്കുളള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷ മാർച്ച് ഏഴിന് രാവിലെ പത്ത് മുതൽ 12 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. വാർഷിക വരുമാനം 1,00,000 രൂപയോ അതിൽ കുറവുളളതോ ആയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രാക്തന ഗോത്ര വർഗക്കാർക്ക് പ്രവേശന പരീക്ഷ ബാധകമല്ല. വയനാട് ജില്ലയിലെ പൂക്കോട്, ഇടുക്കി ജില്ലയിലെ പൈനാവ് എന്നിവിടങ്ങളിലെ ഏകലവ്യാ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ ആറാം ക്ലാസ്സിലേയ്ക്കും മറ്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ അഞ്ചാം ക്ലാസ്സിലേക്കുമാണ് പ്രവേശനം. വിവരങ്ങളും അപേക്ഷാ മാതൃകയും ജില്ലാ പട്ടികജാതി വികസന ഓഫീസുകൾ, ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസർ/ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസുകൾ എന്നിവിടങ്ങളിൽ ലഭിക്കും. അപേക്ഷകൾ ജില്ലാ പട്ടികജാതി വികസന ഓഫീസുകൾ, പട്ടികവർഗ വികസന ഓഫീസുകൾ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾ എന്നിവിടങ്ങളിൽ ഫെബ്രുവരി 15 വരെ സ്വീകരിക്കും.
പി.എൻ.എക്സ്.214/2020

date