Skip to main content

ജൽ ജീവൻ മിഷൻ: പ്രാഥമിക ചർച്ച തുടങ്ങി

സംസ്ഥാനത്തെ 55 ലക്ഷം ഗ്രാമീണ ഭവനങ്ങളിൽ കുടിവെള്ളം എത്തിക്കുന്ന ജൽ ജീവൻ മിഷൻ പദ്ധതി നടപ്പിലാക്കുന്നതിനുളള പ്രാഥമിക ചർച്ചകൾ ആരംഭിച്ചു. ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി, തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എ.സി. മൊയ്തീൻ എന്നിവരുടെ നേതൃത്വത്തിലാണ് ആദ്യഘട്ട ഉദ്യോഗസ്ഥതല ചർച്ച നടന്നത്. ജൽ ജീവൻ മിഷനുമായി സഹകരിച്ച് പദ്ധതി നടപ്പിലാക്കുന്നതിന്റെ സാധ്യതകളാണ് യോഗം പരിശോധിച്ചത്.
ജല അതോറിട്ടി കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട പുതിയ പദ്ധതികൾ തയാറാക്കുമ്പോൾ, ബന്ധപ്പെട്ട തദ്ദേശസഹകരണ സ്ഥാപനവുമായി കൂടിയാലോചന നടത്തണമെന്ന് ധാരണയായി. കുടിവെള്ള പദ്ധതികളുടെ അറ്റകുറ്റപണികൾ തദ്ദേശ സ്ഥാപനങ്ങളായിരിക്കും നടത്തുക. ഇതിനായി കുടുംബശ്രീയുടെ എറൈസ് ഗ്രൂപ്പിന്റെ സേവനം ലഭ്യമാക്കാനുള്ള സാധ്യത പരിശോധിക്കാനും ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ചേമ്പറിൽ നടന്ന യോഗത്തിൽ ധാരണയായി. പ്ലംമ്പിംഗ്്, ഇലക്ട്രിക്കൽ വർക്ക്, ഇലക്ട്രോണിക്‌സ് റിപ്പയർ തുടങ്ങിയ ടെക്‌നിക്കൽ കോഴ്‌സുകളിൽ പരിശീലനം ലഭിച്ചവരുടെ സേവനമാകും ഉപയോഗപ്പെടുത്തുക.
പി.എൻ.എക്സ്.216/2020

date