Skip to main content

ക്വിറ്റ്ടു കെയര്‍ പരിശീലനം നടത്തി

 

 

 

ജില്ലാ ഭരണകൂടവും ജില്ലാമെഡിക്കല്‍ ഓഫീസും (ആരോഗ്യം) ദേശീയ ആരോഗ്യദൗത്യവും സംയുക്തമായി നടത്തുന്ന പരിപാടിയാണ് ക്വിറ്റ്ടുകെയര്‍. ജില്ലയില്‍ പുകയില/പുകവലി ഉപഭോഗം ഇല്ലായ്മ ചെയ്യാനും വിദ്യാര്‍ത്ഥികളിലൂടെ ബോധവത്ക്കരണം നടത്തി കൂടുതല്‍ ജനങ്ങളിലേക്ക് സന്ദേശം എത്തിക്കുകയുമാണ് ഈ പരിപാടികൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി തെരഞ്ഞെടുത്ത അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉള്ള പരിശീലന പരിപാടി ജില്ലാ കളക്ടര്‍.സാംബശിവറാവു ഉദ്ഘാടനം ചെയ്തു. ക്വിറ്റ്ടുകെയര്‍ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ഭാവി പരിപാടി ഊര്‍ജ്ജിതപ്പെടുത്തണമെന്നും ജില്ലയിലെ വിമുക്തികേന്ദ്രവുമായി ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അടുത്ത ഘട്ടത്തില്‍ മറ്റു ലഹരിവസ്തുക്കള്‍ക്കെതിരായുള്ള പ്രവര്‍ത്തനങ്ങള്‍ കൂടി ക്വിറ്റ്ടുകെയറില്‍ ഉള്‍പ്പെടുത്താനും നിര്‍ദ്ദേശിച്ചു. പരിപാടിയുടെ ഭാഗമായി ജില്ലാ കളക്ടര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്വിറ്റ്ടുകെയര്‍ ബാഡ്ജ് നല്‍കി. പരിശീലനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ മൂന്ന് തരത്തിലുള്ള സര്‍വേ നടത്തും. ഇതിന്റെ ആദ്യസര്‍വേ  ജനങ്ങള്‍ക്കിടയില്‍ ബോധവത്ക്കരണം നല്‍കി ആവശ്യക്കാര്‍ക്ക് മറ്റ് മെഡിക്കല്‍ സേവനങ്ങള്‍/കൗണ്‍സലിംഗ് ലഭിക്കുന്ന ആരോഗ്യകേന്ദ്രങ്ങളെകുറിച്ചുള്ള വിവരങ്ങളും നല്‍കും. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാംമാനേജര്‍ ഡോ.നവീന്‍. എ യുടെ നേതൃത്വത്തില്‍ വിമുക്തി ക്ലബ്ബിന്റെ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. 

 

ഗവ.ജനറല്‍ആശുപത്രി സൂപ്രണ്ട് ഡോ.ഉമ്മര്‍ ഫാറൂഖ് അദ്ധ്യക്ഷത വഹിച്ചു.  ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.നവീന്‍.എ, ഗിരീഷ്.എം.കെ, ഏകനാഥന്‍, ഡോ.മിഥുന്‍.എസ്,  മുഹമ്മദ് അഫ്സല്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

 

 

date