Skip to main content

ലൈഫ് മിഷൻ: മതിലകത്ത് കുടുംബ സംഗമവും അദാലത്തും 18ന്

മതിലകത്ത് ലൈഫ്മിഷൻ കുടുംബ സംഗമത്തിന്റെയും അദാലത്തിന്റെയും ബ്ലോക്ക് തല ഉദ്ഘാടനം ജനുവരി 18 ന് നടക്കും. മതിലകം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ രാവിലെ 10.30ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം നിർവ്വഹിക്കും. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ അധ്യക്ഷത വഹിക്കും.
കേരള സർക്കാർ നടപ്പിലാക്കി വരുന്ന സമ്പൂർണ്ണ പാർപ്പിട പദ്ധതിയായ ലൈഫ് മിഷന് കീഴിൽ ഇതുവരെ ഒന്നരലക്ഷത്തിലധികം വീടുകളുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. സംസ്ഥാനതലത്തിൽ രണ്ട് ലക്ഷം വീടുകളുടെ പൂർത്തീകരണത്തിന്റെ പ്രഖ്യാപനം ജനുവരി 26 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ഇതിനു മുന്നോടിയായാണ് ലൈഫ് പദ്ധതിയിൽ വീട് നിർമാണം പൂർത്തിയാക്കിയ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും സംഘടിപ്പിച്ചിരിക്കുന്നത്. ലൈഫ് ഗുണഭോക്താക്കൾക്ക് സംസ്ഥാന കേന്ദ്ര സർക്കാരുകളുടെ വിവിധ ക്ഷേമപദ്ധതികളും സേവനങ്ങളും നേരിട്ട് ലഭ്യമാക്കുന്നതിനാണ് കുടുംബസംഗമത്തോടൊപ്പം 20 വകുപ്പുകളുടെ പങ്കാളിത്തത്തോടെ അദാലത്തുകൾ സംഘടിപ്പിക്കുന്നത്.

date