Post Category
ശ്രീനാരായണപുരം പഞ്ചായത്തിൽ ഹരിതസമൃദ്ധി വാർഡ്തല പ്രഖ്യാപനം ജനുവരി 18 ന്
ശ്രീനാരായണ ഗുരുകുലം പഞ്ചായത്തിൽ ഹരിതസമൃദ്ധി വാർഡുതല പ്രഖ്യാപനം ജനുവരി 18 ന് നടക്കും. ഇതിന്റെ ഭാഗമായി മുഴുവൻ കുടുംബങ്ങളെയും ഉൾപ്പെടുത്തി അഞ്ചാം വാർഡ് പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കും. കൃഷിയെ പ്രോത്സാഹിപ്പിക്കാൻ കുടുംബശ്രീയുമായി സഹകരിച്ച് വാർഡുതല പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. കുടുംബശ്രീ യൂണിറ്റുകൾ മുഖാന്തരം പച്ചക്കറി തൈകൾ വിതരണം ചെയ്യുന്നുണ്ട്. വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും തുണിസഞ്ചി വിതരണം ചെയ്യും. തുണിസഞ്ചി വിതരണോദ്ഘാടനം 18 ന് രാവിലെ 10ന് യുവതരംഗം ലൈബ്രറി ഹാളിൽ ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് സൗദാ നാസർ, ജില്ലാപഞ്ചായത്തംഗം നൗഷാദ് കൈതവളപ്പിൽ, വിവിധ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. സോഷ്യോ ഇക്കണോമിക് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രദർശനവും സംഘടിപ്പിക്കും.
date
- Log in to post comments