Skip to main content

മുത്തലാംകോട് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

പഴയന്നൂർ പഞ്ചായത്തിലെ എളനാട് മുത്തലാംകോട് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം യു.ആർ. പ്രദീപ് എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 9.8 ലക്ഷം ചിലവഴിച്ചാണ് പദ്ധതി പൂർത്തികരിച്ചത്. 40-ഓളം കുടുംബങ്ങൾക്ക് ഈ പദ്ധതിയിലൂടെ ശുദ്ധജലമെത്തിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. യോഗത്തിൽ പഴയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ശോഭനാരാജൻ അധ്യക്ഷത വഹിച്ചു. പഴയന്നൂർ ബ്ലോക്ക്പഞ്ചായത്ത് മെമ്പർ തങ്കപ്പൻ, ഗ്രാമ പഞ്ചായത്ത് മെമ്പർ സജിമോൻ എന്നിവർ സംസാരിച്ചു. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ശ്രീജയൻ സ്വാഗതവും പഴയന്നൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ വി.കെ. ശാന്ത നന്ദിയും പറഞ്ഞു.
 

date