Skip to main content

പാറന്നൂർ ചിറയ്ക്ക് സംരക്ഷണഭിത്തിയായി

ചൂണ്ടൽ പഞ്ചായത്തിലെ പാറന്നൂർ ചിറയുടെ സംരക്ഷണ ഭിത്തി നാടിന് സമർപ്പിച്ചു. 2019 -20 വർഷത്തെ പദ്ധതിയിലുൾപ്പെടുത്തിയാണ് ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവിൽ പാറന്നൂർ ചിറയ്ക്ക് സംരക്ഷണ ഭിത്തി നിർമ്മിച്ചത്.
സംരക്ഷണഭിത്തി സമർപ്പണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിർവ്വഹിച്ചു. ചൂണ്ടൽ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.കരീം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രേഖ സുനിൽ, ജില്ലാ പഞ്ചായത്തംഗം എം.പത്മിനി ടീച്ചർ, ത്രിതല പഞ്ചായത്ത് അംഗങ്ങളായ ജെയ്സൺ ചാക്കോ, എൻ.എ. ഇക്ബാൽ, എം.ബി പ്രവീൺ, പ്രീതി സുരേഷ്, ആൻസി വില്യംസ്, ഷീജ അശോകൻ, പി.കെ.സുഗതൻ, യു.വി. ജമാൽ, സ്നുഗിൽ സുബ്രഹ്മണ്യൻ, ടി.എ. മുഹമ്മദ് ഷാഫി, വി.സി.സിനി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ജെയിംസ് ചിറയത്ത് തുടങ്ങിയവർ പങ്കെടുത്തു.

date