Skip to main content

കോലഴി പഞ്ചായത്ത് പാലിയേറ്റീവ് കെയർ ദിനാചരണം നടത്തി

കിടപ്പ് രോഗികളുടെ പരിചരണം സാമൂഹിക പങ്കാളിത്തത്തോടെ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് കോലഴി ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയർ ദിനാചരണം നടത്തി. അഭയകേന്ദ്രങ്ങളല്ല വീടുകൾ ആകണം പരിചരണകേന്ദ്രങ്ങൾ എന്നതാണ് ഈ വർഷത്തെ പാലിയേറ്റീവ് ദിനത്തിന്റെ സന്ദേശം. ദിനാചരണം പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.വി.കുരിയാക്കോസ് ഉദ്ഘാടനം ചെയ്തു. കോലഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
കോലഴി ഗ്രാമപഞ്ചായത്തിന്റേയും പ്രാഥമികാരോഗ്യകേന്ദ്രത്തിന്റേയും നേതൃത്വത്തിൽ 108 രോഗികൾക്ക് ആഴ്ചയിൽ നാല് ദിവസം ഹോം കെയർ നടത്തി വരുന്നുണ്ട്. ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആശാ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഹോംകെയർ പ്രവർത്തനം നടത്തുന്നത്. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ സെക്കന്ററി വിദഗ്ദ്ധ പാലിയേറ്റീവ് യൂണിറ്റുകളും പ്രവർത്തിച്ചു വരുന്നു.

date