Skip to main content

മുളംകുന്നത്തുകാവ് പഞ്ചായത്തിൽ പ്രതിഭാപോഷിണി പരിപാടി ഇന്ന്

മുളംകുന്നത്തുകാവ് ഗ്രാമ പഞ്ചായത്തിൽ പ്രതിഭാപോഷിണി വിദ്യാഭ്യാസ ഗുണമേന്മാ പരിപാടിയുടെ ഉദ്ഘാടനം ഇന്ന് (ജനു17) രാവിലെ 11.30 ന് പഞ്ചായത്ത് ഹാളിൽ നടക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബെന്നി അധ്യക്ഷത വഹിക്കും. എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി നടത്തുന്ന പരിശീലന പരിപാടിയാണ് പ്രതിഭാപോഷിണി. മുളങ്കുന്നത്തുകാവ് പഞ്ചായത്തും പുഴയ്ക്കൽ ബ്ലോക്ക് റിസോഴ്സ് സെന്ററും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
 

date