Skip to main content

നഗരത്തിൽ പോലീസിന്റെ ഹെൽമെറ്റ് ബോധവൽക്കരണം

നഗര തിരക്കിൽ പോലീസിന്റെ ഹെൽമെറ്റ് ബോധവൽക്കരണം. ഇരു ചക്ര വാഹനങ്ങളിലെ പിൻ സീറ്റ് യാത്രക്കാർക്ക് ഹെൽമെറ്റ് നിർബന്ധമാക്കുന്നതിന് വേണ്ട ബോധവൽക്കരണവുമായാണ് പോലീസ് രംഗത്തെത്തിയത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹെൽമെറ്റില്ലാതെ ഇരുചക്ര വാഹനങ്ങളുടെ പുറകിലിരുന്ന് വരുന്നവരുടെ വീഡിയോ മൈബൈലിൽ ചിത്രീകരിക്കുകയും അവരെ തടഞ്ഞു നിർത്തി ബോധവൽക്കരണ ലഘു ലേഖ നൽകുകയും ചെയ്തു. മൂന്ന് തവണ ഹെൽമെറ്റ് ഇല്ലാതെ പിടിക്കപ്പെട്ടാൽ നിയമ ലംഘകർക്ക് പിഴ ചുമത്തുന്നതിനൊപ്പം വാഹനം ഓടിച്ചയാളുടെ ലൈസൻസും റദ്ദാക്കും. ഹെൽമെറ്റ് നിർബന്ധമാക്കുക എന്നതിനോടൊപ്പം ഇടത് വശത്ത് കൂടിയുള്ള ഓവർടേക്കിങ് ഒഴിവാക്കുക, രാത്രി കാലങ്ങളിൽ ഡിം ലൈറ്റിൽ വാഹനം ഓടിക്കുക, ടിപ് ആൻഡ് ഡിം ലൈറ്റുകൾ ഉപയോഗിക്കുക, റോഡ് നിയമങ്ങൾ പാലിക്കുക എന്നിവയും ബോധവൽക്കരണത്തിന്റെ ഭാഗമായി. സ്വജീവൻ സ്വരക്ഷ നന്മക്കായി എന്ന ആപ്ത വാക്യത്തിൽ ഊന്നിയാണ് നിയമം ലംഘിക്കുന്നവർക്കിടയിൽ അവബോധം നടത്തിയത്.
 

date