Skip to main content

അദ്ധ്യാപകനെ സസ്‌പെന്റ് ചെയ്തു

ഹിന്ദി ഭാഷ പഠിപ്പിക്കുന്നതിനിടെ അശ്ലീല ചുവയോടും മതസ്പർദ്ധ വളർത്തുന്ന തരത്തിലും വിദ്യാർത്ഥിനികളോട് സംസാരിച്ച കൊടുങ്ങല്ലൂർ ഗവ. ഗേൾസ് ഹൈസ്‌കൂളിലെ അദ്ധ്യപകൻ കെ കെ കലേശനെ സസ്‌പെന്റ് ചെയ്തതായി തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടർ നേരിട്ട് നടത്തിയ അന്വേഷണത്തെ തുടർന്നാണിത്. ഹിന്ദിഭാഷ പഠിപ്പിക്കുന്നതിനിടയിൽ പാഠ്യവിഷയമല്ലാത്ത ബയോളജിയും സാമൂഹ്യശാസ്ത്രവും ക്ലാസ്സെടുക്കുകയും അശ്ലീലചുവയോടും മതസ്പർദ്ധ വളർത്തുന്ന വിധത്തിലും വിദ്യാർത്ഥിനികളോട് സംസാരിച്ചതും പൗരത്വ നിയയഭേദഗതിയുടെ പേരിൽ കുട്ടികൾ പാക്കിസ്ഥാനിലേക്ക് പോകാൻ തയ്യാറാകണമെന്ന് പറഞ്ഞതും ഗൗരവതരമായ അച്ചടക്കലംഘനമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

date