Skip to main content

ക്ഷേത്ര ആനകളെ രജിസ്റ്റര്‍ ചെയ്യണം

ജില്ലയില്‍ 2012 വരെ ഉത്സവാഘോഷങ്ങളില്‍ നാട്ടാനകളെ ഉപയോഗിച്ച് വന്ന ക്ഷേത്രങ്ങള്‍ , ദേവസ്വങ്ങള്‍ , നേര്‍ച്ചകമ്മിറ്റികള്‍ എന്നിവര്‍ക്ക് കാസര്‍കോട് ജില്ലാ മോണിറ്ററിങ്  കമ്മിറ്റിയില്‍ ജനുവരി 20 മുതല്‍ ഒരുമാസത്തേക്ക് രജിസ്‌ട്രേഷന്‍ നടത്താം. വിശദവിവരങ്ങളും അപേക്ഷാ ഫോറവും കാസര്‍കോട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസില്‍ ലഭിക്കും. അപേക്ഷയും അനുബന്ധ  രേഖകളും  ഫെബ്രുവരി 19നകം  അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍, ഉദയഗിരി, വിദ്യാനഗര്‍, കാസര്‍കോട് എന്ന വിലാസത്തില്‍ ലഭിക്കണം.ഫോണ്‍: 04994 256910 

     

date