Skip to main content

ജില്ലയെക്കുറിച്ചുള്ള വികസന സ്വപ്നങ്ങള്‍  പങ്കുവെക്കാന്‍ അവസരം

മുപ്പതിന് താഴെ പ്രായമുള്ള യുവതി - യുവാക്കള്‍ക്ക് കാസര്‍കോട് ജില്ലയെക്കുറിച്ചുള്ള വികസന സ്വപ്നങ്ങള്‍ പങ്കുവെക്കാന്‍ അവസരം. ജനുവരി 28ന് കാസര്‍കോട് സംഘടിപ്പിക്കുന്ന കിഫ്ബി പ്രദര്‍ശനത്തിന്റെ ഭാഗമായാണ് അവസരമൊരുക്കുന്നത്. താല്‍പ്പര്യമുള്ളവര്‍ ജില്ലയെക്കുറിച്ചുള്ള വികസന സ്വപ്നങ്ങളെക്കുറിച്ചുള്ള കുറിപ്പും വിശദമായ ബയോഡാറ്റയും സഹിതം ജനുവരി 20 നകം അപേക്ഷിക്കണം. ഏതു മേഖലയിലുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷിക്കേണ്ട വിലാസം: dreamsonkasaragod@gmail.com

date