Skip to main content

സാമ്പത്തിക സെന്‍സസ്: എന്യൂമറേറ്റര്‍മാര്‍ വിവരങ്ങള്‍ ശേഖരിക്കും

 

 

ആലപ്പുഴ: സംസ്ഥാനത്ത് ആരംഭിച്ചിട്ടുള്ള ഏഴാമത് സാമ്പത്തിക സെന്‍സസിനോടനുബന്ധിച്ച് ജില്ലയിലെ ഓരോ വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിച്ച് എന്യൂമറേറ്റര്‍മാര്‍ വിവരങ്ങള്‍ ശേഖരിക്കും. രാജ്യത്തിന്‍റെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ സാമ്പത്തിക സെന്‍സസിനെ അടിസ്ഥാനമാക്കിയാണ് ലഭിക്കുന്നത്. വിവരശേഖരണത്തിനെത്തുന്ന എന്യൂമറേറ്റര്‍മാര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കി സഹകരിക്കണമെന്ന് എക്കോണമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഈ സര്‍വേയ്ക്ക് ദേശീയ ജനസംഖ്യ രജിസ്റ്ററുമായി യാതൊരു ബന്ധവുമില്ലെന്നും വകുപ്പ് അറിയിച്ചു.

 

date