Skip to main content

മത്സ്യതൊഴിലാളികള്‍ക്ക് വിവിധ പദ്ധതികളിലേക്ക് ധനസഹായം

 

 

ആലപ്പുഴ: 2019-20 സാമ്പത്തിക വര്‍ഷം ഫിഷറീസ് വകുപ്പ് ജില്ല പഞ്ചായത്ത് വഴി നടപ്പാക്കുന്ന പദ്ധതികളായ വനിതകള്‍ക്ക് വാല്യൂ ആഡഡ് ഫിഷറി പ്രൊഡക്ഷന്‍ യൂണിറ്റ് സ്ഥാപിക്കലും പരിശീലനവും, വനിതകള്‍ക്ക് ഡ്രയറുകളില്‍ മത്സ്യം ഉണക്കുന്നതിനുള്ള ധനസഹായം, മത്സ്യതൊഴിലാളികള്‍ക്ക് ഫൈബര്‍ റീ ഇന്‍ഫോഴ്സ് വള്ളം നല്‍കല്‍ എന്നീ പദ്ധതിയിലേക്ക് മത്സ്യതൊഴിലാളി വനിതകള്‍, മത്സ്യതൊഴിലാളികള്‍ എന്നിവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 23. ഫോണ്‍: 0477 2251103.

 

date