Skip to main content

റോഡ് സുരക്ഷാ ബോധവത്ക്കരണ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു

 

ആലപ്പുഴ: റോഡ് സുരക്ഷാ നിയമങ്ങള്‍ പാലിക്കുന്നത് വഴി റോഡ് അപകടങ്ങള്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ട് മോട്ടോര്‍ വാഹന വകുപ്പും ആലപ്പുഴ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സും (എ.ഡി.ആര്‍.എഫ്) ചേര്‍ന്ന് നടത്തുന്ന സുരക്ഷാ ബോധവത്ക്കരണ പരിപാടി 'സ്റ്റോപ്' തുടക്കമായി. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. സുമേഷ് ബോധവത്ക്കരണ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. സുരക്ഷ, സംരക്ഷണം തുടങ്ങി ബോധവത്ക്കരണം ലക്ഷ്യമിട്ടാണ് പരിപാടി. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. എ.ഡി.ആര്‍.എഫ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ പ്രേംസായി ഹരിദാസ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരായ വൃന്ദ സനില്‍, ദിലീപ്, അനീഷ് എ.ഡി.ആര്‍.എഫ്. ഓര്‍ഡിനേറ്റര്‍മാരായ നിജു, ജീജ, കൊച്ചുമോന്‍, ഹരീന്ദ്രനാഥ് എന്നിവര്‍ പങ്കെടുത്തു.

date