Skip to main content

ചെങ്ങന്നൂര്‍ നഗരസഭ ലൈഫ് മിഷന്‍ കുടുംബസംഗമവും മെഗാ അദാലത്തും ഇന്ന് (17/1/2020)

 

ആലപ്പുഴ: ചെങ്ങന്നൂര്‍ നഗരസഭ പരിധിയില്‍ ലൈഫ് പി.എം.എ.വൈ (നഗരം) ഭവന പദ്ധതിയിലൂടെ വീട് ലഭിച്ചവരുടെ കുടുംബസംഗമം ഇന്ന് (17/1/2020) രാവിലെ 10ന് കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും. നഗരസഭ ടൗണ്‍ ഹാളില്‍ നടക്കുന്ന അദാലത്ത് സജി ചെറിയാന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭ അധ്യക്ഷന്‍ കെ. ഷിബുരാജന്‍ അധ്യക്ഷത വഹിക്കും.

പതിനെട്ടോളം വകുപ്പുകളുടെ സേവനവും അദാലത്തില്‍ ലഭ്യമാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സിവില്‍ സപ്ലൈസ്, കൃഷി, സാമൂഹ്യനീതി, കുടുംബശ്രീ, ഐ.ടി., ഫിഷറീസ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വ്യവസായം, പട്ടികജാതി പട്ടികവര്‍ഗം, ക്ഷീരവികസനം, ആരോഗ്യം, റവന്യൂ, ശുചിത്വമിഷന്‍, വനിതാ ശിശു വികസനം, ഗ്രാമവികസനം, പബ്ലിക് റിലേഷന്‍സ്, ലീഡ് ബാങ്ക് തുടങ്ങിയ വകുപ്പുകളുടെ സേവനം അദാലത്തില്‍ ലഭിക്കും. വിവിധ വകുപ്പുകള്‍ നല്‍കുന്ന അന്‍പതോളം സൗജന്യ സേവനങ്ങളും അദാലത്തില്‍ ഉറപ്പാക്കും. വീട് നിര്‍മ്മാണത്തിനാവശ്യമായ പെയിന്റ്, ടൈല്‍സ്, സാനിറ്ററി, ഇലക്ട്രിക്കല്‍ സാമഗ്രികള്‍, സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്നതിനുള്ള സ്റ്റാളുകളും അദാലത്തുമായി ബന്ധപ്പെട്ട് ക്രമീകരിച്ചിട്ടുണ്ട്

date