Skip to main content

ജീവനി: ജില്ലാതല ഉദ്ഘാടനവും കര്‍ഷക അവാര്‍ഡ് വിതരണവും ഇന്ന് (17/1/2020)

 

 

ആലപ്പുഴ: കാര്‍ഷിക സമൃദ്ധി വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് രൂപീകരിച്ച 'ജീവനി - നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും, ജില്ലാതല കര്‍ഷക അവാര്‍ഡ് വിതരണവും ഇന്ന് (17/1/2020) രാവിലെ 11 ന് കാര്‍ഷിക വികസന കര്‍ഷക ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ നിര്‍വഹിക്കും. ആര്‍. രാജേഷ് എംഎല്‍എ അധ്യക്ഷത വഹിക്കും. താമരക്കുളം തമ്പുരാന്‍ ലാന്‍ഡ് ഗ്രൗണ്ട് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഓണാട്ടുകര കാര്‍ഷിക സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിക്കും. കാര്‍ഷിക പ്രദര്‍ശനം കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും. ജീവനി പോഷകത്തോട്ടം വിത്ത് പെട്ടി എ.എം ആരിഫ് എംപി കൈമാറും. യു. പ്രതിഭ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും.
അടുക്കളത്തോട്ടം മുതല്‍ ഹൈടെക് കൃഷിവരെ നീളുന്ന പച്ചക്കറി കൃഷിയുടെ രീതികള്‍ വ്യാപിപ്പിക്കാനാണ് ജീവനി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

date