Skip to main content

7000 ക്ലാസ്മുറികള്‍ ഇനി ഹൈടെക്

 പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 45000 ക്ലാസ്മുറികള്‍ ഹൈടെക് ആക്കുന്ന പദ്ധതി ആരംഭിച്ച് ആദ്യ ആഴ്ചയില്‍ 7000 ക്ലാസ്മുറികളിലേക്കുളള ലാപ്ടോപ്പുകളുടേയും പ്രൊജക്ടറുകളുടേയും വിതരണം പൂര്‍ത്തിയായി.  ആദ്യ ഘട്ടത്തില്‍ 22618 ക്ലാസ്മുറികളിലേക്ക് ആവശ്യമുള്ള ഉപകരണങ്ങളുടെ വിതരണം ഫെബ്രുവരി മാസത്തോടെ വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.  കഴിഞ്ഞ 22 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ ഒന്നാംഘട്ടത്തിലുള്ള ഉപകരണങ്ങളുടെ 31 ശതമാനവും വിതരണം ചെയ്തതായി കൈറ്റ് വൈസ്‌ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.

കൈറ്റിന്റെ ജില്ലാ കേന്ദ്രങ്ങള്‍ വഴിയാണ് വിതരണം നടക്കുന്നത്.  സ്‌കൂളുകള്‍ ക്ലാസ്മുറികള്‍ സജ്ജമാക്കുന്നതനുസരിച്ചുള്ള മുന്‍ഗണനാക്രമത്തിലാണ് ഉപകരണങ്ങള്‍ ലഭ്യമാക്കുന്നത്. വിതരണത്തിന്റെ ഓരോ ഘട്ടവും ലളിതവും കാര്യക്ഷമവുമാക്കാന്‍ പ്രത്യേക ഓണ്‍ലൈന്‍ മോണിറ്ററിംഗ് സംവിധാനം കൈറ്റ് സജ്ജമാക്കിയിട്ടുണ്ട്.  രണ്ടാംഘട്ട വിതരണം മാര്‍ച്ചിലും മൂന്നാംഘട്ട വിതരണം ഏപ്രിലിലും നടക്കും.  അടുത്ത അക്കാദമിക് വര്‍ഷം ആരംഭിക്കുന്നതിനു മുമ്പ് മുഴുവന്‍ ക്ലാസ്മുറികളും പൂര്‍ണമായും ഹൈടെക്കാക്കുമെന്ന് അന്‍വര്‍ സാദത്ത് അറിയിച്ചു.

പി.എന്‍.എക്‌സ്.353/18

date