Skip to main content

പെരുങ്ങോട്ടുകുറിശി ഗ്രാമപഞ്ചായത്ത് എസ്.എ.ജി.വൈ. ഔദ്യോഗിക പ്രഖ്യാപനം  ഇന്ന്  രമ്യ ഹരിദാസ് എം.പി. നിര്‍വഹിക്കും 

 

പെരുങ്ങോട്ടുകുറിശി ഗ്രാമപഞ്ചായത്ത് സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പഞ്ചായത്താവുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനവും വില്ലേജ് ഡെവലപ്‌മെന്റ് പ്ലാന്‍ രൂപീകരണത്തിന്റെ ഉദ്ഘാടനവും  ഇന്ന് ( ജനുവരി 17) രാവിലെ 10.30 ന് രമ്യ ഹരിദാസ് എം.പി. നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ്  കെ. രവീന്ദ്രന്‍ അധ്യക്ഷനാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ലി ,  പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എം.രാമന്‍കുട്ടി,  ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ കെ.പി. വേലായുധന്‍,  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എച്ച്. ഭാഗ്യലത , പഞ്ചായത്ത് സെക്രട്ടറി ഒ.എ. ബാബു  ജനപ്രതിനിധികള്‍ , ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.

date