Skip to main content

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന

 

തിരൂരങ്ങാടി ജി.എച്ച്.എസ്.എസ് പരീക്ഷാകേന്ദ്രമായി 2019 നവംബറില്‍ കെ-ടെറ്റ് പരീക്ഷ എഴുതി യോഗ്യത നേടിയവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ജനുവരി 20, 21, 22 തീയതികളില്‍ തിരൂരങ്ങാടി ജില്ലാവിദ്യാഭ്യാസ ഓഫീസില്‍ നടക്കും. ജനുവരി 20ന് കാറ്റഗറി ക & കകക, 21 ന് കാറ്റഗറി കക , 22ന് കാറ്റഗറി കഢ എന്നിങ്ങനെയാണ് പരിശോധന നടക്കുക. ഉദ്യോഗാര്‍ത്ഥികള്‍  ഹാള്‍ടിക്കറ്റ്, സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സംവരണ വിഭാഗം, അംഗപരിമിതരായ പരീക്ഷാര്‍ത്ഥികള്‍ എന്നിവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ഹാജരാകണം. മുന്‍ വര്‍ഷങ്ങളില്‍ പരീക്ഷ പാസ്സായവര്‍ അതത് കാറ്റഗറിക്ക് നിശ്ചയിച്ച ദിവസങ്ങളിലാണ് വെരിഫിക്കേഷന് ഹാജരാകേണ്ടതെന്ന് ജില്ലാവിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു

മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ 2019 നവംബര്‍ മാസത്തില്‍ പൂക്കോട്ടൂര്‍ ജി.എച്ച്.എസ്.എസ്., മക്കരപ്പറമ്പ ജി.വി.എച്ച്.എസ്.എസ്, മലപ്പുറം ജി.ജി.എച്ച്. എസ്.എസ്, കോട്ടക്കല്‍ ജി.ആര്‍.എച്ച്.എസ്.എസ്, മഞ്ചേരി ജി.ബി.എച്ച്.എസ്. എന്നീ സെന്ററുകളില്‍ കെ-ടെറ്റ് പരീക്ഷ എഴുതി പാസ്സായവരുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ 27, 28, 29, 30 തീയതികളില്‍ നടക്കും.  ജനുവരി 27ന് കാറ്റഗറി-ക, ജനുവരി 28,29  തീയതികളില്‍ കാറ്റഗറി-കക, ജനുവരി 30ന് കാറ്റഗറി-കകക & കാറ്റഗറി-കഢ  എന്നിങ്ങനെയാണ് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് നടത്തുക. ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും  അസ്സല്‍ ഹാള്‍ടിക്കറ്റും ക്വാളിഫൈഡ് ഷീറ്റും മാര്‍ക്കിളവോടുകൂടി വിജയിച്ചവര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും സഹിതം മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ഹാജരാകണമെന്ന് ജില്ലാവിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. 
 

date