Skip to main content

222 കുടുംബങ്ങള്‍ക്ക് സേവനമൊരുക്കി  പത്തനംതിട്ട നഗരസഭ കുടുംബസംഗമം

പത്തനംതിട്ട നഗരസഭയുടെ ലൈഫ് മിഷന്‍, പി.എം.എ.വൈ. (ജി)ഭവനപദ്ധതിയുടെ ഒന്നും രണ്ടും ഘട്ടമായും വീട് ലഭിച്ച ഗുണഭോക്തക്കള്‍ക്കാണു കുടുംബസംഗമത്തില്‍ സേവനമൊരുക്കിയത്. 20 സ്റ്റാളുകളിലായി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് 222 കുടുംബങ്ങള്‍ കുടുംബസംഗമത്തിലെത്തി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സ്റ്റാളിലുടെ അപേക്ഷകള്‍ സ്വീകരിച്ചു പ്രശ്‌നങ്ങള്‍ പരിഹരിച്ചു. സിവില്‍ സപ്ലൈസ് വകുപ്പ് സ്റ്റാളിലൂടെ അഞ്ച് അപേക്ഷകള്‍  സ്വീകരിച്ച് പരിഹരിച്ചു. ഇതില്‍  രണ്ടെണ്ണം റേഷന്‍ കാര്‍ഡ് തിരുത്തലും മൂന്നെണ്ണം ബി.പി.എല്‍. കാര്‍ഡാക്കി മാറ്റുകയും ചെയ്തു. കൃഷി വകുപ്പ് സ്റ്റാളിലൂടെ 27 ഗുണഭോക്താക്കള്‍ക്കു സേവനം ലഭ്യമായി.  ഐ.ടി വകുപ്പിന്റെ സ്റ്റാളിലൂടെ നാല് അപേക്ഷകള്‍ പരിഹരിച്ചു. ഇതില്‍ രണ്ട് ആധാര്‍ തിരുത്തല്‍ അപേക്ഷകളുണ്ടായിരുന്നു. ഫിഷറീസ് വകുപ്പിന്റെ സ്റ്റാളിലൂടെ ഒരു ഗുണഭോക്താവിനു സേവനം നല്‍കാന്‍ കുടുംബമേളയ്ക്കു സാധിച്ചു.  പട്ടികജാതി വകുപ്പിന്റെ സ്റ്റാളില്‍ രണ്ട് അപേക്ഷകള്‍ ലഭിച്ചു. ആരോഗ്യവകുപ്പ് സ്റ്റാളിലൂടെ 74 ഗുണഭോക്താക്കള്‍ക്കു സേവനം ലഭ്യമായി.  ലീഡ് ബാങ്ക് സ്റ്റാളിലൂടെ എട്ട് ഗുണഭോക്താക്കള്‍ക്കു സേവനം ലഭിച്ചു. ഇതില്‍ പി.എം.എസ്.ബി.വൈ ഇന്‍ഷുറന്‍സില്‍  ഗുണഭോക്താക്കളെ ചേര്‍ത്തു. പത്തനംതിട്ട നഗരസഭ കുടുംബമേളയില്‍ ലൈഫ് ഗുണഭോക്താക്കള്‍ക്ക് അടിസ്ഥാനമായ 20 വകുപ്പുകളുടെ സേവനമാണ് നല്‍കിയത്. 

date