വൈദ്യുതി അദാലത്ത് നാളെ മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും
വൈദ്യുതി സംബന്ധമായ പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന് നാളെ ( ജനുവരി 18) ജില്ലയില്‍ അദാലത്ത് നടത്തും. രാവിലെ 10ന് കോട്ടയം കെ.പി.എസ്. മേനോന്‍ ഓഡിറ്റോറിയത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി അദാലത്ത് ഉദ്ഘാടനം ചെയ്യും.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടന്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. വൈദ്യുതി വകുപ്പ് ഡയറക്ടര്‍ (ഡിസ്ട്രിബ്യൂഷന്‍ ആന്‍റ് ഐ.റ്റി) പി. കുമാരന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, ആന്‍റോ ആന്‍റണി, ജോസ്. കെ മാണി, എം.എല്‍.എമാരായ ഉമ്മന്‍ ചാണ്ടി, അഡ്വ.കെ. സുരേഷ് കുറുപ്പ്, അഡ്വ. മോന്‍സ് ജോസഫ്, പി. സി. ജോര്‍ജ്, സി.എഫ് തോമസ്, ഡോ.എന്‍. ജയരാജ്, സി. കെ ആശ, മാണി സി കാപ്പന്‍, ജില്ലാ കളക്ടര്‍ പി. കെ. സുധീര്‍ ബാബു, മുന്‍ എം.എല്‍.എ വി.എന്‍. വാസവന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ഡയറക്ടര്‍ (ഇന്‍ഡിപെന്‍ഡന്‍സ്) ഡോ. വി. ശിവദാസന്‍, നഗരസഭ ചെയര്‍പേഴ്സണ്‍ ഡോ. പി. ആര്‍. സോന, കൗണ്‍സിലര്‍ സാബു പുളിമൂട്ടില്‍ എന്നിവര്‍ പങ്കെടുക്കും. സി.എം.ഡി എന്‍.എസ് പിള്ള സ്വാഗതവും കെ.എസ്.ഇ.ബി ദക്ഷിണമേഖലാ ചീഫ് എന്‍ജിനീയര്‍ എസ്. രാജ്കുമാര്‍ നന്ദിയും പറയും
- Log in to post comments