Post Category
ആർസിസിയിൽ സീനിയർ റസിഡന്റ് നിയമനം
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ സീനിയർ റെസിഡന്റ് താത്ക്കാലിക ഒഴിവുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. അനസ്‌തേഷ്യോളജി, സർജിക്കൽ ഓങ്കോളജി(ഇഎൻറ്റി), സർജിക്കൽ ഓങ്കോളജി (ഗൈനക്കോളജിക്കൽ ഓങ്കോളജി), മെഡിക്കൽ ഓങ്കോളജി, ന്യൂക്ലിയർ മെഡിസിൻ വിഭാഗങ്ങളിൽ ഓരോ ഒഴിവുവീതവും റേഡിയോ ഡയഗ്നോസിസിൽ രണ്ട് ഒഴിവുകളും പത്തോളജിയിൽ മൂന്ന് ഒഴിവുകളുമാണ് ഉള്ളത്. 30വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ www.rcctvm.gov.in ൽ ലഭ്യമാണ്.
പി.എൻ.എക്സ്.229/2020
date
- Log in to post comments