Skip to main content

അറിയിപ്പുകള്‍

ഇടമലയാര്‍ ജലമെത്താത്തത് ജലക്ഷാമത്തിന് കാരണം
കൊച്ചി: ഇടമലയാര്‍ അണക്കെട്ടില്‍ നിന്നും ഭൂതത്താന്‍കെട്ട് ബാരേജിലേക്ക് ആവശ്യത്തിന് ജലമെത്താത്തതാണ് പെരിയാര്‍വാലി കനാലുകളിലെ ജലക്ഷാമത്തിന് കാരണമെന്ന് പെരിയാര്‍വാലി ജലസേചന പദ്ധതി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കനാലുകളില്‍ കൂടി ജനുവരി രണ്ടിന് ജലവിതരണം ആരംഭിച്ചെങ്കിലും ആവശ്യത്തിനുളള അളവില്‍ ബാരേജില്‍ വെളളം ലഭിക്കാത്തതിനാല്‍  ടേണ്‍ അനുസരിച്ച് വെളളം കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. 

 

750 കി.മീ നീളത്തില്‍ ജില്ലയിലെ കോതമംഗലം, മൂവാറ്റുപുഴ, കുന്നത്തുനാട്, ആലുവ, പറവൂര്‍, കണയന്നൂര്‍ എന്നീ താലൂക്കുകളില്‍ വ്യാപിച്ചു കിടക്കുന്ന കനാലുകളില്‍ കൂടി സുഗമമായി ജലവിതരണം നടത്തുന്നതിന് ബാരേജിന്റെ പരമാവധി സംഭരണശേഷിയായ 34.95 മീ ലെവലില്‍ ജലം നിലനിര്‍ത്തേണ്ടതുണ്ട്. ഇടമലയാറില്‍ നിന്നും ആവശ്യത്തിന് ജലം കിട്ടിയാല്‍ മാത്രമേ ഈ ജലനിരപ്പ് നിലനിര്‍ത്താനും പെരിയാര്‍വാലി കനാലില്‍ ജലവിതരണം സുഗമമായി നടത്താനും കഴിയുകയൂള്ളൂവെന്ന് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കിംബില്‍ ഹ്രസ്വകാല പരിശീലന പരിപാടി
കൊച്ചി: സര്‍ക്കാര്‍ സഹകരണ പരിശീലന കേന്ദ്രമായ പുന്നപ്രയിലെ കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മേക്കിംഗ് ദി ബെസ്റ്റ് (കിംബ്) ല്‍ സഹകരണ സംഘങ്ങളിലെ മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്ക് പ്രമോഷനും ഇന്‍ക്രിമെന്റിനും വേണ്ടി ജനുവരി 20 മുതല്‍ 24 വരെ പുന്നപ്ര വാടയ്ക്കല്‍ അക്ഷര നഗരി ക്യാമ്പസിലെ കിംബ് ഓഫീസില്‍ ഹ്രസ്വകാല പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും ഫോണ്‍ 0477-2266701, 2970701, 9447729772, 9497221291, 903732329.

കയര്‍ തൊഴിലാളി പെന്‍ഷന്‍കാര്‍ അക്ഷയകേന്ദ്രങ്ങള്‍
മുഖേന മസ്റ്ററിംഗ് നടത്തണം

കൊച്ചി: കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റി വരുന്ന പെന്‍ഷന്‍കാരും കുടുബ പെന്‍ഷന്‍കാരും ആധാര്‍  കാര്‍ഡും, പെന്‍ഷന്‍ രേഖകളും, ബാങ്ക് പാസ്സ് ബുക്കുമായി തങ്ങളുടെ സമീപത്തുള്ള  അക്ഷയകേന്ദ്രങ്ങളില്‍  ജനുവരി  31   നകം നേരിട്ട് ഹാജരായി  മസ്റ്ററിംഗ് നടത്തേണ്ടതാണ്. മസ്റ്ററിങ്ങ് നടത്തുന്ന പെന്‍ഷന്‍കാര്‍ക്ക് മാത്രമേ കയര്‍ പെന്‍ഷന്‍ ഗവണ്‍മെന്റില്‍ നിന്നും അനുവദിക്കുകയുള്ളു.
മസ്റ്ററിംഗിന് നടത്തുന്നതിന് പെന്‍ഷന്‍കാര്‍  അക്ഷയകേന്ദ്രങ്ങളില്‍  ഫീസ് നല്‍കേണ്ടതില്ലെന്നും മസ്റ്ററിംഗ് നടത്തിയ പെന്‍ഷന്‍കാര്‍ അക്ഷയകേന്ദ്രളില്‍ നിന്ന്  ലഭിക്കുന്ന  രസീതുകള്‍ കൈപ്പറ്റി സൂക്ഷിക്കേണ്ടതാണെന്നും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി: ഗവ:മഹാരാജാസ് താലൂക്ക് ആശുപത്രി കോമ്പൗണ്ടില്‍ സ്ഥിതി ചെയ്യുന്ന ഒമ്പത് മഴ മരങ്ങളും, ഒരു അക്കേഷ്യ മരവും, ഒരു മഴമരത്തിന്റെ ശിഖരങ്ങളും ടെന്‍ഡര്‍ നടപടികള്‍ പാലിച്ചുകൊണ്ട് വില്‍ക്കുന്നു. താത്പര്യമുളള വ്യക്തികള്‍/ഏജന്‍സി/കോണ്‍ട്രാക്ടുമാരില്‍ നിന്നും നിബന്ധനകള്‍ക്ക് വിധേയമായി മുദ്രവച്ച ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി മൂന്ന് ഉച്ചയ്ക്ക് 12 വരെ.

മരട് നഗരസഭ ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ കുടുംബസംഗമം
കൊച്ചി: മരട് നഗരസഭ പി.എം.എ.വൈ-ലൈഫ് പദ്ധതിയില്‍ പൂര്‍ത്തീകരിച്ച വീടുകളിലെ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും പ്രിയദര്‍ശിനി ഹാളില്‍ ജനുവരി 20-ന് രാവിലെ 10-ന് നടത്തും.

പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ കുടുംബസംഗമം
കൊച്ചി: പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ലൈഫ് പദ്ധതിയില്‍ പൂര്‍ത്തീകരിച്ച വീടുകളിലെ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും പറവൂര്‍ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍  ജനുവരി 22-ന് രാവിലെ 10-ന് നടത്തും.

പട്ടികവര്‍ഗ കുടുംബങ്ങളുടെ സമഗ്ര സര്‍വ്വേ
കൊച്ചി: സംസ്ഥാനത്തെ  പട്ടികവര്‍ഗ കുടുംബങ്ങളുടെ സമഗ്ര സര്‍വ്വേ നടത്തി വിവരങ്ങള്‍ ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കുന്നു. പട്ടികവര്‍ഗ കുടുംബങ്ങളുടെ സര്‍വ്വതോന്മുഖമായ ഉന്നമനത്തിനാവശ്യമായ പദ്ധതികളുടെ രൂപീകരണത്തിനും അനുവദിക്കുന്ന ധനസഹായങ്ങള്‍ അര്‍ഹരായ ഗുണഭോക്താക്കളില്‍ തന്നെ എത്തിച്ചേരുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനും, വകുപ്പിന്റെ പദ്ധതികള്‍ വിവിധ പദ്ധതികള്‍  ഓണ്‍ലൈനായി നടപ്പാക്കുന്നതിനും ആവശ്യമായ വിവരങ്ങള്‍ സര്‍വ്വേക്കുവേണ്ടി ലഭ്യമാക്കേണ്ടതുണ്ട്. ജില്ലയിലെ സ്ഥിര താമസക്കാരായ എല്ലാ പട്ടികവര്‍ഗ കുടുംബങ്ങളും തങ്ങളുടെ കുടുംബത്തിന്റെ വിവരങ്ങള്‍ സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് പ്രദേശത്തെ പട്ടികവര്‍ഗ പ്രൊമോട്ടര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എന്നിവരുമായി ബന്ധപ്പെട്ട് ഉറപ്പു വരുത്തേണ്ടതാണ്. ജനുവരി 25 വരെ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് അവസരമുണ്ടായിരിക്കും. ജില്ലയിലെ എല്ലാ പട്ടികവര്‍ഗ കുടുംബങ്ങളും ഇതൊരറിയിപ്പായി സ്വീകരിക്കണമെന്ന് പട്ടികവര്‍ഗ വികസന ഓഫീസര്‍ അറിയിച്ചു.

 

അറിയിപ്പ്

 

കാക്കനാട്: ഇടപ്പള്ളി ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിൽ ഉൾപ്പെട്ട 127 അങ്കണവാടികൾക്ക് കണ്ടിജൻസി സാധനങ്ങൾ പ്രത്യേകം കിറ്റു കളിലാക്കി അങ്കണവാടികളിൽ എത്തിക്കുന്നതിന്  അംഗീകൃത സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരിൽ നിന്നും മുദ്രവെച്ച  ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. ഈ മാസം 31 ന്ഉച്ചയ്ക്ക് 1 വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. അന്നേ ദിവസം ഉച്ചയ്ക്ക്  2.30 മണിക്ക് ക്വട്ടേഷനുകൾ തുറക്കും. ശിശു വികസന പദ്ധതി ഓഫീസർ, ഇടപ്പള്ളി (അഡീഷണൽ ), വനിതാ വികസന കേന്ദ്രം ബിൽഡിംഗ്, നജാത്ത് നഗർ, ചങ്ങമ്പുഴ നഗർ പി.ഒ, കളമശ്ശേരി- 682033 എന്ന വിലാസത്തിലാണ് ക്വട്ടേഷനുകൾ സമർപ്പിക്കേണ്ടത്.

date