Skip to main content

വൃക്ഷത്തൈ പരിപാലന മത്സര നറുക്കെടുപ്പ്   കാലിക്കറ്റ് ഫ്‌ളവര്‍ ഷോ വേദിയില്‍

 

ഹരിതകേരളം ഗ്രീന്‍ ക്‌ളീന്‍ കോഴിക്കോട്- വൃക്ഷത്തൈ പരിപാലന മത്സര നറുക്കെടുപ്പ്  ഇന്ന് (ജനുവരി 18) കാലിക്കറ്റ് ഫ്‌ളവര്‍ ഷോ വേദിയില്‍  നടക്കും. കഴിഞ്ഞ പരിസ്ഥിതി ദിനത്തിലും തുടര്‍ന്നും നട്ട തൈകള്‍  ഈ വേനല്‍ക്കാലത്ത് സംരക്ഷിക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി ഓരോ മൂന്നു മാസത്തെയും വളര്‍ച്ച പ്രകടമാവുന്ന ഫോട്ടോ www.GreenCleanEarth.org  എന്ന വെബ്‌സൈറ്റില്‍  അപ്ലോഡ് ചെയ്താല്‍ ഭാഗ്യശാലികള്‍ക്ക് സമ്മാനം നല്‍കുന്ന പദ്ധതിയാണിത്.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെ ജീസം ഫൗണ്ടേഷന്‍ നല്‍കുന്ന സൗജന്യ പെട്രോള്‍ കാര്‍ഡും  ഫലവൃക്ഷതൈകളും നല്‍കും. 

 വൃക്ഷത്തൈ  നട്ട് പരിപാലിക്കുന്ന ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. കാലിക്കറ്റ് ഫ്‌ളവര്‍ ഷോയില്‍ പങ്കെടുത്തവര്‍ക്കായി പ്രത്യേക മത്സരവും നടത്തും . കാലിക്കറ്റ് അഗ്രി  ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയും ജിസം ഫൗണ്ടേഷനും സംയുക്തയാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്  9645 9645 92.

date