ലൈഫ് മിഷൻ ജില്ലാതല ഭവന പൂർത്തീകരണ പ്രഖ്യാപനവും ഗുണഭോക്ത്യ സംഗമവും 23 ന്
ലൈഫ് മിഷൻ ജില്ലാതല ഭവന പൂർത്തീകരണ പ്രഖ്യാപനവും ഗുണഭോക്ത്യ സംഗമവും ജനുവരി 23 ന് ഉച്ചക്ക് 1.30 ന് കോർപ്പറേഷൻ ഇൻഡോർ സ്റ്റേഡിയത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ നിർവ്വഹിക്കും. കൃഷിവകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ അധ്യക്ഷത വഹിക്കും. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, ഗവ ചീഫ് വിപ് അഡ്വ കെ രാജൻ, ജില്ലയിലെ എം പി മാർ, എംഎൽഎമാർ എന്നിവർ മുഖ്യാതിഥികളാകും. ജില്ലാ കളക്ടർ എസ് ഷാനവാസ് റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ ജി തിലകൻ നന്ദിയും പറയും. കേരള സർക്കാരിന്റെ ലൈഫ് മിഷൻ സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കിയ 2 ലക്ഷം ഭവനങ്ങളുടെ പൂർത്തീകരണ പ്രഖ്യാപനം തിരുവനന്തപുരത്ത് നിർവ്വഹിക്കുന്നതിന് മുന്നോടിയായാണ് ജില്ലാതല ലൈഫ് മിഷൻ ഭവന പൂർത്തീകരണ പ്രഖ്യാപനം നടത്തുന്നത്. ജില്ലയിൽ ലൈഫ് മിഷൻ പദ്ധതി പ്രകാരം 14537 ഭവനങ്ങളുടെ പൂർത്തീകരണമാണ് നടന്നത്. ലൈഫ് മിഷൻ ഒന്നാം ഘട്ടം പൂർത്തിയാകാത്ത ഭവനങ്ങളുടെ പൂർത്തീകരണം, രണ്ടാം ഘട്ടത്തിൽ -ഭൂമിയുള്ള ഭവനരഹിതരായ ഗുണഭോക്താക്കൾക്ക് ഭവനം നൽകൽ, പി എം എ വൈ ലൈഫ് - ഗ്രാമം, നഗരം എന്നീ പദ്ധതികളിലൂടെയാണ് ജില്ലാതല ഭവന പൂർത്തീകരണം നടക്കുന്നത.്
- Log in to post comments