Skip to main content

മികച്ച യുവജന ക്ലബ്ബിനുള്ള പുരസ്‌കാരം കൊടൂർ കലാ കായിക വേദി ക്ലബ്ബിന്

മതിലകം ബ്ലോക്കിൽ പ്രവർത്തിക്കുന്ന കൊടൂർ കലാ കായിക വേദിക്ക് കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയത്തിന്റെ നെഹ്റു യുവ കേന്ദ്ര ജില്ലാ തല യുവജന ക്ലബ് പുരസ്‌കാരം. 25000 രൂപയും ഉപഹാരവും ജില്ലാ കളക്ടർ ഒപ്പിട്ട പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ജില്ലാ തലത്തിൽ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട ക്ലബ്ബുകൾ ഒരു ലക്ഷം രൂപയുടെ സംസ്ഥാനതല അവാർഡിനും സംസ്ഥാനതല പുരസ്‌ക്കാരത്തിന് അർഹരായവർ അഞ്ചു ലക്ഷം രൂപയുടെ ദേശീയ പുരസ്‌കാരത്തിനും പരിഗണിക്കപ്പെടാൻ അർഹത നേടും. പരിസ്ഥിതി, ആരോഗ്യം, ശുചിത്വം, തൊഴിൽ പരിശീലനം, ബോധവത്കരണം, കലാകായിക സാംസ്‌കാരിക പരിപാടികൾ, പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നിവ വിലയിരുത്തി ജില്ലാ കളക്ടർ ചെയർമാനായ സമിതിയാണ് അവാർഡിന് അർഹരായവരെ തിരഞ്ഞെടുത്തത്. ജനുവരി 19 ന് കോസ്റ്റ് ഫോർഡ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ എസ് ഷാനവാസ് അവാർഡ് സമ്മാനിക്കും.

date