Skip to main content

സർക്കാർ കായിക വിദ്യാർഥികൾക്കുള്ള തെരഞ്ഞെടുപ്പ് കേന്ദ്രങ്ങൾ തീരുമാനിച്ചു

തിരുവനന്തപുരം ജി. വി. രാജ സ്പോർട്സ് സ്‌കൂൾ, കണ്ണൂർ സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിലേക്ക് 2020 - 2021 അധ്യയന വർഷത്തിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ആറ്, ഏഴ്, എട്ട്, ഒമ്പത്, പ്ലസ് വൺ വി.എച്ച്.എസ്.സി എന്നീ ക്ലാസ്സുകളിലേക്കാണ് പ്രവേശനം നടത്തുന്നത്. അത്‌ലറ്റിക്‌സ്, ബാസ്‌കറ്റ് ബോൾ, ഫുട്‌ബോൾ, വോളിബോൾ, തായ്ക്വാണ്ടാ, റസ്ലിംഗ്, ഹോക്കി, വെയ്റ്റ് ലിഫ്റ്റിങ്, ബോക്സിങ്, ജൂഡോ, ക്രിക്കറ്റ് (പെൺകുട്ടികൾ) എന്നീ കായികയിനങ്ങളിൽ താൽപര്യമുള്ളവരെയാണ് ക്ഷണിക്കുന്നത്.
തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളുടെ വേദികൾ താഴെ പറയുന്നവയാണ്. ജനുവരി 20ന് അമ്മാടം സെന്റ്. ആന്റണി ഹയർ സെക്കന്ററി സ്‌കൂൾ, 21ന് മാമ്പ്ര യൂണിയൻ എച്ച് എസ് എസ്, 22ന് തൃപ്രയാർ എസ് വി യു പി എസ്, 23ന് കൊടുങ്ങല്ലൂർ എച്ച് എസ് എസ് കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻ ഹൈസ്‌കൂൾ, 24ന് തൃശൂർ ജി എച്ച് എസ് എസ് കട്ടിലപൂവം, കണിയാർകോഡ് മോഡൽ റെസിഡെൻഷ്യൽ സ്‌കൂൾ എന്നിവിടങ്ങളിൽ വെച്ചാണ് സെലക്ഷൻ നടക്കുന്നത്. വിദ്യാർത്ഥികൾ ഓൺലൈനായി gvrsportsschool.org/talenthunt എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്ത ശേഷം ഇമെയിലിൽ ലഭിക്കുന്ന വിവരങ്ങളുടെ കോപ്പി ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് 9961631638 എന്ന നമ്പറിൽ ബന്ധപ്പെടുക.

date