Skip to main content

കള്ള് വ്യവസായത്തൊഴിലാളി ക്ഷേമനിധി ബോർഡ് സുവർണ ജൂബിലി ഉദ്ഘാടനം ഫെബ്രുവരി 24ന്

കേരള കള്ള് വ്യവസായതൊഴിലാളി ക്ഷേമനിധി ബോർഡിന്റെ സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം തൊഴിലാളികൾക്കുളള പാരിതോഷികം, തൊഴിലാളികളുടെ മക്കൾക്കുളള സ്‌കോളർഷിപ്പ്-ലാപ്പ് ടോപ്പ് വിതരണം എന്നിവ ഫൊബ്രുവരി 24ന് രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം അയ്യങ്കാളി ഭവനിൽ നിർവ്വഹിക്കും. സ്വാഗതസംഘരൂപീകരണം തിരുവനന്തപുരം ബോർഡ് കോൺഫറൻസ് ഹാളിൽ ബോർഡ് ചെയർമാൻ സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ബോർഡ് മെംബർമാർ, വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികൾ, ജില്ലാ വെൽഫെയർഫണ്ട് ഇൻസ്‌പെക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു. സ്വാഗതസംഘം ചെയർമാനായി എം.സുരേന്ദ്രനേയും (ബോർഡ് ചെയർമാൻ) ജനറൽ കൺവീനറായി എൻ.അഴകേശനേയും (മുൻ ചെയർമാൻ) തെരഞ്ഞെടുത്തു. വിവിധ കമ്മിറ്റികളും രൂപീകരിച്ചു.
പി.എൻ.എക്സ്.244/2020

date