Skip to main content

ഉജ്ജ്വലബാല്യം അവാർഡിന് അപേക്ഷിക്കാം

വനിതാശിശു വികസന വകുപ്പിന്റെ ഉജ്ജ്വല ബാല്യം 2019 അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം എന്നീ മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികൾക്കാണ് അവാർഡ്. 2019 നവംബർ 30ന് അഞ്ച് വയസ്സ് കഴിഞ്ഞവരും 18 വയസ്സ് പൂർത്തിയാക്കാത്തവർക്കും അപേക്ഷിക്കാം.
കുട്ടികൾ നേരിട്ട് അപേക്ഷിക്കുകയോ അർഹരായ കുട്ടികളെ കണ്ടെത്തുന്ന സംഘടനകൾ/വ്യക്തികൾ എന്നിവർക്ക് നോമിനേഷൻ സമർപ്പിക്കുകയോ ചെയ്യാം. അപേക്ഷകൾ അതത് ജില്ലാ ശിശുസംരക്ഷണ ഓഫീസുകളിൽ ഫെബ്രുവരി 15നകം സമർപ്പിക്കണം. അപേക്ഷയോടൊപ്പം ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ജനന സർട്ടിഫിക്കറ്റിന്റെ പകർപ്പ്, കുട്ടിയ്ക്കുണ്ടെന്ന് അവകാശപ്പെടുന്ന കഴിവ് പത്രങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതോ ആ മേഖലയിലെ വിദഗ്ദ്ധർ സാക്ഷ്യപ്പെടുത്തിയതോ ആയ രേഖകളുടെ പകർപ്പ് എന്നിവ ഹാജരാക്കണം. വിശദവിവരങ്ങൾ, അപേക്ഷാ ഫോറത്തിന്റെ മാതൃക എന്നിവ അതത് ജില്ലാ ശിശുസംരക്ഷണ യൂണിറ്റുകളിലും, www.wcd.kerala.gov.in ലും ലഭ്യമാണ്.
പി.എൻ.എക്സ്.245/2020

date