Skip to main content

കായിക യുവജന കാര്യാലയം: വിവിധ കേന്ദ്രങ്ങളില്‍ ടാലന്‍റ് ഹണ്ട് സെലക്ഷന്‍ ട്രയല്‍

ആലപ്പുഴ: തിരുവനന്തപുരം ജി.വി.രാജ സ്പോര്‍ട്സ് സ്കൂളിലും കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനിലും 2020-2021 അധ്യയന വര്‍ഷത്തിലേക്ക് അഞ്ച്, ഏഴ് എട്ട്, ഒമ്പത്, പ്ലസ് വണ്‍/ വി.എച്ച്.എസ്.സി എന്നീ ക്ലാസുകളിലേക്ക് പ്രവേശനം നല്‍കുന്നതിന് അത്ലറ്റിക്സ്, ബാസ്ക്കറ്റ് ബോള്‍, ഫുട്ബോള്‍, വോളിബോള്‍ തായ്ക്കോണ്ടോ റസ്ലിങ് ഹോക്കി, വെയ്റ്റിലിഫ്റ്റിംങ്, ബോക്സിങ,് ജൂഡോ, ക്രിക്കറ്റ് (പെണ്‍കുട്ടികള്‍) എന്നീ കായികയിനങ്ങളില്‍ താല്‍പര്യമുള്ള കുട്ടികളെ തിരഞ്ഞെടുക്കുന്നതിന് സംസ്ഥാന കായിക യുവജന കാര്യാലയം വിവിധ കേന്ദ്രങ്ങളില്‍ ടാലന്‍റ് ഹണ്ട് എന്ന പേരില്‍ സെലക്ഷന്‍ ട്രയല്‍ സംഘടിപ്പിക്കുന്നു. പ്രവേശനം ആഗ്രഹിക്കുന്ന കുട്ടികള്‍ ജനനതീയതി തെളയിക്കുന്ന ഏതെങ്കിലും രേഖയും ജില്ല സംസ്ഥാനദേശീയ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ ആയതിന്‍റെ നിലവില്‍ ലഭിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റുകളും ഫോട്ടോയുമായി അതത് ജില്ലയിലെ തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളില്‍ നിശ്ചിത ദിവസം രാവിലെ എട്ടിന് മുമ്പ് നേരിട്ട് എത്തണം. ടാലന്‍റ് ഹണ്ട് സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് gvrsportsschool.org/talenthunt എന്ന ലിങ്കില്‍ ഓണ്‍ലൈനായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ആലപ്പുഴയില്‍ ചേര്‍ത്തല സൗത്ത് ഗവ. എച്ച്.എസ്.എസില്‍ ജനുവരി 20നും, ആലപ്പുഴ ലീയോ തേര്‍ട്ടീന്ത് എച്ച്.എസ്.എസില്‍ ജനുവരി 21നും നടക്കും. ഫോണ്‍: 8606819961.

date