ആറ്റുപുറമ്പോക്ക് കൈയ്യേറ്റം ഒഴിപ്പിച്ചു
പേരൂര്‍ വില്ലേജില്‍ മീനച്ചില്‍ ആറ്റുപുറമ്പോക്ക് കൈയ്യേറ്റം ഒഴിപ്പിച്ചതായി എല്‍.ആര്‍ തഹസില്‍ദാര്‍ അറിയിച്ചു. തഹസില്‍ദാര്‍ (ഭൂരേഖ), ഡെപ്യൂട്ടി തഹസില്‍ദാര്‍, ഹെഡ് സര്‍വ്വേയര്‍, താലൂക്ക് സര്‍വ്വേയര്‍, വില്ലേജ് ഓഫീസര്‍, പേരൂര്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘം സ്ഥലപരിശോധന നടത്തി. കിണറ്റി•ൂട് പാലത്തിന് താഴെ പുറമ്പോക്ക് ഭൂമിയില്‍ സര്‍ക്കാര്‍ ഭൂമി എന്ന ബോര്‍ഡ് സ്ഥാപിച്ചു. ഈ പാലത്തിനു സമീപം ആറ്റുപുറമ്പോക്ക് കൈയ്യേറിയ വ്യക്തിയുടെ കൈയ്യേറ്റം ഒഴിപ്പിക്കുന്നതിന് എതിരായി റവന്യു ഡിവിഷണല്‍ ഓഫീസര്‍ക്ക്് നല്‍കിയ അപ്പീല്‍ പ്രകാരം പഴയ സര്‍വ്വേ പ്ലാനും റീസര്‍വ്വേ പ്ലാനും ബന്ധപ്പെടുത്തി വസ്തു വീണ്ടും സര്‍വ്വേ ചെയ്യാന്‍ ഉത്തരവായിട്ടുണ്ട്. പ്രസ്തുത കൈയ്യേറ്റം ഒഴിപ്പിക്കുന്നതിന് വീണ്ടും ഫീല്‍ഡ് അളക്കുവാന്‍ താലൂക്ക് സര്‍വ്വേയര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പേരൂര്‍ വില്ലേജില്‍ ചാഴിശ്ശേരില്‍ സി.റ്റി.തോമസ്, ഏബ്രഹാം (അലക്‌സാണ്ടര്‍) ചിറ്റുമാലിയില്‍ എന്നിവരുടെ കൈയ്യേറ്റം ഒഴിപ്പിച്ച് സര്‍ക്കാര്‍ ഭൂമിയില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചതായും വിജയകുമാര്‍, നിര്‍മ്മാല്യം, പെരുമ്പായിക്കാട് കൈയ്യേറിയിട്ടുളള ഭാഗം, ടിയാള്‍ സ്വയം ഒഴിഞ്ഞ് പോയിട്ടുളളതായും തഹസീല്‍ദാര്‍ അറിയിച്ചു.
(കെ.ഐ.ഒ.പി.ആര്‍-192/18)
- Log in to post comments