Skip to main content
ശ്രീകണ്ഠാപുരം 110 കെ.വി സബ്‌സ്റ്റേഷന്‍ ഉദ്ഘാടനം മന്ത്രി എം.എം മണി നിര്‍വഹിക്കുന്നു

ഊര്‍ജ്ജ ക്ഷാമമില്ലാത്ത ജില്ലയായി കണ്ണൂര്‍ ഉടന്‍ മാറും: മന്ത്രി എം എം മണി ശ്രീകണ്ഠാപുരം 110 കെ വി സബ്‌സ്റ്റേഷന്‍ നാടിന് സമര്‍പ്പിച്ചു

പുതിയ സബ്‌സ്റ്റേഷനുകള്‍ കൂടി യാഥാര്‍ഥ്യമായതോടെ ജില്ലയുടെ ഊര്‍ജ ക്ഷാമം സമ്പൂര്‍ണമായി പരിഹരിക്കാനാ
കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി. ശ്രീകണ്ഠാപുരത്ത് നിര്‍മ്മാണം പൂര്‍ത്തീകരിച്ച 110 കെ വി സബ്‌സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 12.33 കി.മീ ദൈര്‍ഘ്യമുള്ള ശ്രീകണ്ഠാപുരം വെള്ളാപറമ്പ് 110 കെ വി ഡബിള്‍ സര്‍ക്യൂട്ട് ലൈനിന്റെയും ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു.സമ്പൂര്‍ണ വൈദ്യുതീകരണം നടത്തുമെന്നും ലോഡ് ഷെഡിംഗ് ഉണ്ടാകില്ലെന്നും ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമ്പോള്‍ പറഞ്ഞിരുന്നു. അത് ഇതിനോടകം പാലിച്ചു കഴിഞ്ഞു. അത് ചെറിയ നേട്ടമല്ല. ഊര്‍ജ വിതരണ രംഗത്ത് വളരെ വിപുലമായ പരിപാടികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.  4000 കോടി ചെലവഴിച്ച് ദ്യുതി പദ്ധതിക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. പഴയ ലൈനുകള്‍ മാറ്റി പുതിയത് സ്ഥാപിച്ച് കൂടുതല്‍ ഫലപ്രദമായി ഊര്‍ജ വിതരണം സാധ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വൈദ്യുതി പ്രസരണ ശേഷി ഇരട്ടിയായി വര്‍ധിപ്പിക്കുന്നതിനുള്ള 10,000  കോടി രൂപയുടെ ട്രാന്‍സ്ഗ്രിഡ് പദ്ധതിക്കും തുടക്കം കുറിച്ചു. ഘട്ടം ഘട്ടമായേ അവ നടപ്പാക്കാന്‍ സാധിക്കൂ. ഇവയെല്ലാം നടപ്പാകുന്നതോടെ 50 വര്‍ഷം പ്രതിസന്ധി നേരിടാതെ വൈദ്യുതി വിതരണം സുഗമമായി മുന്നോട്ട് കൊണ്ടു പോകാനാകും. വൈദ്യുതി ഉണ്ടാക്കുന്നതിനോടൊപ്പം അത് നഷ്ടമില്ലാതെ വിതരണം ചെയ്യുക എന്നതും പ്രധാനമാണ്. തുടര്‍ച്ചയായ മൂന്ന് വര്‍ഷവും ഊര്‍ജ രംഗത്ത് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം നേടാന്‍ സാധിച്ചത് വലിയ നേട്ടമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സ്ഥലവും സൗകര്യവും ലഭ്യമായാല്‍ ജില്ലയില്‍ അനുയോജ്യമായ ഒരു സ്ഥലത്ത് കൂടി വൈദ്യുതി ഭവന്‍ സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ശ്രീകണ്ഠാപുരത്ത് വൈദ്യുതി ഭവന്‍ സ്ഥാപിക്കണമെന്ന എം എല്‍ എ കെ സി ജോസഫിന്റെ പരാമര്‍ശത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ചെലവ് എത്ര തന്നെയായാലും അത് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജലവൈദ്യുതി പദ്ധതിയില്‍ നിലവിലുളളവ പൂര്‍ത്തീകരിച്ചു വരികയാണ് ഇടുക്കിയില്‍. രണ്ടാം പവര്‍ സ്റ്റേഷന്‍ സ്ഥാപിക്കണം എന്ന ലക്ഷ്യമു
ണ്ട്. അതിനുള്ള സാധ്യതയുണ്ടെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സൗരോര്‍ജ്ജ രംഗത്താണ് ഇനി കൂടുതല്‍ സാധ്യത. സൗരോര്‍ജത്തി
ലൂടെ 1000 മെഗാവാട്ട് ഉല്‍പാദിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. 500 മെഗാവാട്ട് പുരപ്പുറങ്ങളിലും 500 മെഗാവാട്ട് നിലവിലുള്ള ഡാമുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചുകൊണ്ടും നിര്‍മ്മിക്കാം. 200 മെഗാവാട്ട് സൗരോര്‍ജം നിലവില്‍ ഉല്‍പ്പാദിപ്പിക്കുന്ന സമ്പൂര്‍ണ വൈദ്യുതീകരണത്തിലൂടെ രാജ്യത്തിന് തന്നെ മാതൃകയാവാന്‍ കേരളത്തിന് സാധിച്ചു.വനത്തിന്റെ തടസം ഉള്ളിടത്ത് മാത്രമാണ് വൈദ്യുതീകരണം ബാക്കിയുള്ളത്. വയനാട്ടില്‍ 35 കിലോമീറ്റര്‍ കേബിള്‍ ഉപയോഗിച്ചാണ് ഇടമലക്കുടിയില്‍ വൈദ്യുതി കണക്ഷന്‍ കൊടുത്തത്. വൈദ്യുതി കണക്ഷന്‍ കൃത്യതയോടെ നല്‍കുക എന്നതാണ് ലക്ഷ്യം. അപേക്ഷയില്‍ വീട്ടുനമ്പര്‍ ഉണ്ടെങ്കില്‍ കണക്ഷന്‍ ലഭിക്കും. ഓഖി, പ്രകൃതി ക്ഷോഭം, ഉരുള്‍ പൊട്ടല്‍ എന്നിവ മൂലമുണ്ടായ പ്രതിസന്ധികളെ ഫലപ്രദമായി നേരിടുന്നതില്‍ വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ അഭിമാനകരമായ പങ്കാണ് വഹിച്ചതെന്നും ജീവനക്കാരുടെ ന്യായമായ എല്ലാ ആനുകൂല്യങ്ങളും വകവെച്ചു നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
66 കെ വി യില്‍ നിന്നും 110 കെ വിയായാണ് ശ്രീകണ്ഠാപുരം സബ്‌സ്റ്റേഷന്റെ പ്രസരണ വോള്‍ട്ടേജ് ഉയര്‍ത്തുന്നത്. ഇതുവഴി ശ്രീകണ്ഠാപുരം, ഇരിക്കൂര്‍, മലപ്പട്ടം, പടിയൂര്‍, കല്ല്യാട്, ഉളിക്കല്‍, പയ്യാവൂര്‍, ഏരുവേശ്ശി, ചെങ്ങളായി, വളക്കൈ പ്രദേശങ്ങളിലെ വൈദ്യുതി വിതരണം കാര്യക്ഷമമാകും.  കാഞ്ഞിരോട് 220 കെ വി  സബ്‌സ്റ്റേഷനില്‍ നിന്നുള്ള  ഒന്‍പത് കോടി 45 ലക്ഷം രൂപ ചിലവിലാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.ചെമ്പേരിയില്‍ 110 കെ വി സബ് സ്റ്റേഷന്‍ നിര്‍മാണവും ഇതോടൊപ്പം നടക്കുന്നുണ്ട്. ചെമ്പേരി സബ് സ്റ്റേഷന്‍ കൂടി പൂര്‍ത്തിയായാല്‍ മലയോര മേഖലയിലെ വൈദ്യുതി പ്രശ്നത്തിന് പൂര്‍ണമായും പരിഹാരമാകും.
ശ്രീകണ്ഠാപുരം സബ്സ്റ്റേഷന്‍ പരിസരത്ത് നടന്ന ചടങ്ങില്‍ കെ സി ജോസഫ് എംഎല്‍എ അധ്യക്ഷനായി. വൈദ്യുതി ബോര്‍ഡ് ട്രാന്‍സ്മിഷന്‍ നോര്‍ത്ത് ചീഫ് എഞ്ചിനീയര്‍ രാജന്‍ ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ശ്രീകണ്ഠാപുരം നഗരസഭ ചെയര്‍മാന്‍ പി പി രാഘവന്‍, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി വസന്തകുമാരി, ഗ്രാമപഞ്ചായത്ത് പ്രസിണ്ടുമാരായ കെ കെ രത്നകുമാരി, കെ ടി അനസ്, പി പുഷ്പജന്‍, അഡ്വ. ജോസഫ് ഐസക്, ഡെയ്സി ചിറ്റുപറമ്പില്‍, കെ എസ് ഇ ബി ലിമിറ്റഡ് ഡയറക്ടര്‍ ഡോ. വി ശിവദാസന്‍, ട്രാന്‍സ്മിഷന്‍ ആന്റ് സിസ്റ്റം ഓപ്പറേഷന്‍ ഡയറക്ടര്‍ എന്‍ വേണുഗോപാല്‍, കണ്ണൂര്‍ ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ജി മോഹനന്‍, കെ എസ് ഇ ബി ജീവനക്കാര്‍, മറ്റ് ജനപ്രതിനിധികള്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

date