Skip to main content

രണ്ട് കുടുംബങ്ങള്‍ക്ക് ജില്ലാ ബാങ്ക് വക വീട് 10 ലക്ഷം കലക്ടര്‍ക്ക് കൈമാറി

ജില്ലയിലെ നിര്‍ധനരായ രണ്ട് കുടുംബങ്ങള്‍ക്ക് വീട്‌വെച്ച് നല്‍കുന്നതിനായി കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക് 10 ലക്ഷം രൂപ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന് കൈമാറി. നബാര്‍ഡിന്റെ ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡായി  ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് വെല്‍ഫെയര്‍ ഫണ്ടിലേക്ക് ലഭിച്ച തുകയാണ് ഇങ്ങനെ നല്‍കിയത്. ജില്ലയിലെ നിര്‍ധനരും ഭവന രഹിതരുമായ രണ്ട് കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്നതിനാണ് തുക നല്‍കുന്നതെന്ന് ജില്ലാ ബാങ്ക് അധികൃതര്‍ അറിയിച്ചു.
സഹകരണ വകുപ്പ് ജോ. രജിസ്ട്രാര്‍ എം കെ ദിനേഷ് ബാബു, ബാങ്ക് ജനറല്‍ മാനേജര്‍ പി ശശികുമാര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ പി വി ഭാസ്‌ക്കരന്‍, എം പി അമ്മണി, സിബിച്ചന്‍ കെ ജോബ്, ജീവനക്കാരുടെ പ്രതിനിധി പി ഗീത, കെ എം ബാബുരാജ് എന്നിവര്‍ ചേര്‍ന്നാണ് ചെക്ക് കൈമാറിയത്.

date