Skip to main content

വിമുക്തി 90 ദിന തീവ്രയജ്ഞ പരിപാടി: ജില്ലതല  അവലോകന യോഗം ചേര്‍ന്നു

 

വിമുക്തി 90 ദിന തിവ്രയജ്ഞ പരിപാടി ജനുവരി 30 ന് ജില്ലയില്‍ പൂര്‍ത്തിയാവുന്നതിന്റെ ഭാഗമായി ജില്ലാപഞ്ചായത്ത് ഹാളില്‍ യോഗം ചേര്‍ന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ്  എ.പി ഉണ്ണികൃഷ്ണന്‍ യോഗം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി എകസൈസ് കമ്മീഷണര്‍ പി. ബാലകൃഷ്ണന്‍ അധ്യക്ഷനായി. 
ജനുവരി 30നകം  നഗരസഭ, ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളിള്‍  ഓരോ വാര്‍ഡുകളിലും വിമുക്തി സേന രുപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ ജനപ്രതിനിധികളോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു. വിമുക്തി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കാന്‍ വായനശാലകള്‍, റസിഡന്‍സ് അസോസിയേഷന്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ വിമുക്തിയുടെ ബാനറില്‍ വിവിധ കലാപരിപാടികള്‍, ഫുട്ബോള്‍ മത്സരങ്ങള്‍, വടംവലി, ബോധവത്കരണ പരിപാടികള്‍ തുടങ്ങിയവ നടത്താനും യോഗം തീരുമാനിച്ചു. 
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജനുവരി 22 ന് എല്ലാ വിദ്യാലയങ്ങളിലും ക്വിസ്സ് മത്സരം സംഘടിപ്പിക്കും. വിജയികളാകുന്നവര്‍ക്ക് ജില്ലാതല മത്സരങ്ങള്‍ നടത്തി സമ്മാനങ്ങള്‍ നല്‍കും. ജനുവരി 26 ന് ജില്ലാതല പരിപാടികള്‍ സംഘടിപ്പിക്കും. വിമുക്തി 90 ദിന തിവ്രയജ്ഞ പരിപാടി പൂര്‍ത്തിയാവുന്ന ജനുവരി 30 ന് അങ്കണവാടികളിലും സ്‌കൂളുകളിലും കോളജുകളിലും വിമുക്തി ദീപം തെളിയിക്കും. ജില്ല പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജനപ്രതിനിധികള്‍, വിമുക്തി ജില്ല മിഷന്‍ മാനേജര്‍ കെ.ആര്‍ ബാബു, മിഷന്‍ കോ-ഓഡിനേറ്റര്‍ ബി. ഹരികുമാര്‍, വിവിധ വകുപ്പുകളിലെ ഉദ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date