ഭരണഘടനാ സംരക്ഷണ കലാജാഥ നാളെ
ഭരണഘടനാ സാക്ഷരതാ പരിപാടിയുടെ ഭാഗമായി സാക്ഷരതാ മിഷന്‍ നടപ്പാക്കുന്ന കലാജാഥയുടെ രണ്ടാംഘട്ട പര്യടനം ജില്ലയില്‍ നാളെ (ജനുവരി 19) നടക്കും. രാവിലെ പത്തിന് മാനന്തവാടി ഗാന്ധി പാര്‍ക്കിലും വൈകിട്ട് നാലിന് കല്‍പ്പറ്റയിലും അഞ്ചിന് സുല്‍ത്താന്‍ബത്തേരിയിലുമാണ് കലാജാഥകള്‍. ഇന്ത്യന്‍ ചരിത്രവിഷയങ്ങള്‍ കോര്‍ത്തിണക്കി 24 പേജുള്ള പുസ്തകവും കലാജാഥയില്‍ വിതരണം ചെയ്യും. പാട്ട്, കവിത, നൃത്തം, നാടകം, ദൃശ്യാവിഷ്‌കാരം, സംഗീത ശില്‍പം തുടങ്ങിയ പരിപാടികളിലൂടെ ഇന്ത്യന്‍ ഭരണഘടനയുടെ മഹത്വവും ചരിത്രവും കലാജാഥ വിവരിക്കും. 22 അംഗ കലാ സംഘത്തിന് കേരള സംഗീതനാടക അക്കാദമി എക് സിക്യൂട്ടീവ് അംഗം അഡ്വ പ്രേം പ്രസാദ് നേതൃത്വം നല്‍കും. മാനന്തവാടിയില്‍ നഗരസഭ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ്, എ. മുരളീധരന്‍, കല്‍പ്പറ്റയില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ്, ചന്ദ്രന്‍ കെനാത്തി, സുല്‍ത്താന്‍ബത്തേരിയില്‍ നഗരസഭ ചെയര്‍മാന്‍ ടി.എല്‍ സാബു, അരവിന്ദാക്ഷന്‍ മാസ്റ്റര്‍ എന്നിവര്‍ യഥാക്രമം ചെയര്‍മാനും കണ്‍വീനറുമായും സംഘാടകസമിതികള്‍ നഗരസഭാ തലത്തില്‍ രൂപീകരിട്ടുണ്ട്. ജനപ്രതിനിധികളും സാഹിത്യകാരന്മാരും പരിപാടിയില്‍ സംവദിക്കും.
- Log in to post comments