ലക്ഷ്യ 2020 - പ്രശ്‌നോത്തരി മത്സരം
കേരള സര്‍ക്കാര്‍ ഹോമിയോപ്പതി വകുപ്പ് വയനാട് ജില്ലാ സദ്ഗമയ യൂണിറ്റും പുനര്‍ജ്ജനി യൂണിറ്റും സംയുക്തമായി വൈത്തിരി ഉപജില്ലയിലെ സ്‌കൂളുകളിലെ 8, 9 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ലക്ഷ്യ 2020 പ്രശ്‌നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ജനുവരി 25 രാവിലെ 10 മുതല്‍ 1 വരെ കല്‍പ്പറ്റ എസ്.കെ.എം.ജെ. സ്‌കൂളിലാണ് മത്സരം. രണ്ടുപേരടങ്ങുന്ന ടീമായാണ് മത്സരം. ഒരു സ്‌കൂളില്‍ നിന്നും രണ്ടു ടീമുകള്‍ക്ക് പങ്കെടുക്കാം. വിദ്യാലയങ്ങളിലെ ആരോഗ്യ നിയമപ്രശ്‌നങ്ങള്‍, പൊതു വിജ്ഞാനം, കായികം, ലഹരി ബോധവല്‍ക്കരണം എന്നതാണ് വിഷയം. രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന ജനുവരി 21. ഫോണ്‍ 9626619821, 8089902387. മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ യൂണിഫോം, ഐഡന്ററ്റികാര്‍ഡ് എന്നിവ ധരിച്ചിരിക്കണം. പങ്കെടുക്കുന്ന സ്‌കൂളില്‍ നിന്നും ഒരു അദ്ധ്യാപകന്‍/അദ്ധ്യാപിക അനുഗമിക്കണം. അന്ന് തന്നെ സമ്മാനദാനവും സര്‍ട്ടിഫിക്കറ്റ് വിതരണവും ഉണ്ടായിരിക്കും.
- Log in to post comments