കൊല്ലങ്കോട് ബ്ലോക്ക് ലൈഫ് മിഷന്‍ കുടുംബസംഗമവും അദാലത്തും ഇന്ന്
കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും ഇന്ന് (ജനുവരി 18) രാവിലെ ഒമ്പതിന് കൊല്ലങ്കോട് രാജാസ് ഹൈസ്‌കൂളില്‍ കെ. ബാബു എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ തുളസീദാസ് അധ്യക്ഷയാവും.
കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ഏഴ് ഗ്രാമ പഞ്ചായത്തുകളില്‍ നിന്നായി 849 വീടുകളാണ് പദ്ധതിയില്‍ പൂര്‍ത്തീകരിച്ചത്. വീടുകള്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ , സിവില്‍ സപ്ലൈസ് വകുപ്പ് , സാമൂഹികനീതി വകുപ്പ്, കുടുംബശ്രീ , ഐ.ടി. വകുപ്പ് , ഫിഷറീസ്, മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വ്യവസായ വകുപ്പ്, പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് , ക്ഷീര വികസന വകുപ്പ്, ആരോഗ്യ വകുപ്പ് , വനിതാ ശിശു വികസന വകുപ്പ്, ഗ്രാമവികസന വകുപ്പ്, ലീഡ്ബാങ്ക്, ഗ്യാസ് ഏജന്‍സികള്‍, ബാംബൂ കോര്‍പ്പറേഷന്‍ വകുപ്പുകളുടെ സേവനവും അദാലത്തില്‍ ലഭിക്കും.
കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാരദ തുളസീദാസ്, പഞ്ചായത്ത് സെക്രട്ടറി കെ. സന്തോഷ് കുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.
- Log in to post comments