Skip to main content

​​​​​​​നവീകരിച്ച കുളം ഉദ്ഘാടനം : മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വ്വഹിക്കും

 

വടകരപതി ഗ്രാമപഞ്ചായത്തിലെ കളളിയമ്പാറകുളം നവീകരണം പൂര്‍ത്തിയായതിന്റെ ഉദ്ഘാടനം ഇന്ന് (ജനുവരി 18) ന് രാവിലെ 10 ന് കളളിയമ്പാറ ഗവ. എല്‍.പി. സ്‌കൂളില്‍ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വ്വഹിക്കും. നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ ആര്‍.ഐ.ഡി.എഫ്. തത ല്‍ മണ്ണ് പര്യവേഷണ-സംരക്ഷണ വകുപ്പ് ജില്ലയിലെ വരള്‍ച്ചാ നിവാരണം കുളങ്ങളുടെ പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കുളം നവീകരിച്ചത്. വടകരപ്പതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
കുഴന്തൈ തെരേസ അദ്ധ്യക്ഷയാവുന്ന പരിപാടിയില്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, മണ്ണ് സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് കര്‍ഷക പരിശീലന പരിപാടിയും നടക്കും.

നവീകരണത്തിന്റെ ഭാഗമായി കുളത്തില്‍ അടിഞ്ഞു കൂടിയ ചെളി നീക്കം ചെയ്യുകയും, കുളത്തിന്റെ ആഴം കൂട്ടുകയും, കുളത്തിന്റെ വശങ്ങളില്‍ ആവശ്യമുളള ഭാഗത്ത് കരിങ്കല്ല് ഉപയോഗിച്ചും, കോണ്‍ക്രീറ്റ് ഉപയോഗിച്ചും പാര്‍ശ്വഭിത്തിയും, നിര്‍ഗ്ഗമനച്ചാലും, ബഹിര്‍ഗമനച്ചാലും നിര്‍മ്മിച്ചു. ജനങ്ങള്‍ക്ക് കുളിക്കുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി പടവും, റാമ്പും നിര്‍മ്മിച്ചിട്ടുണ്ട്. 29,05,000 രൂപയാണ് പദ്ധതിയുടെ അടങ്കല്‍ തുക. കൂടുതലായി ഒഴുകി വരുന്ന മഴവെളളം (113.48 ലക്ഷം ലിറ്റര്‍) വേനല്‍ക്കാലത്തേക്ക് സംഭരിക്കുന്നതിനും അതിലൂടെ ഭൂഗര്‍ഭ ജലവിതാനം വര്‍ദ്ധിപ്പിക്കുന്നതിനും സഹായമാകും. സംഭരിക്കപ്പെടുന്ന ജലം 50 ഏക്കര്‍ കൃഷിക്കായി (പച്ചക്കറികള്‍, വാഴ, തീറ്റപ്പുല്ല്, തെങ്ങ് മുതലായവ) ഉപയോഗിക്കുന്നതിനും കുളത്തിന്റെ പുനരുദ്ധാരണത്തിലൂടെ സാധിക്കും. തുടര്‍ന്ന് കുളത്തിന്റെ സംരക്ഷണത്തിനും പിന്നീട് വരുന്ന അറ്റകുറ്റപണികള്‍ നിര്‍വ്വഹിക്കുന്നതിനും കളളയമ്പാറ കുളം വടകരപ്പതി ഗ്രാമപഞ്ചായത്തിന് കൈമാറുമെന്ന് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ അറിയിച്ചു.

date