Post Category
രക്തസാക്ഷിദിനം: 30ന് രണ്ടു മിനിറ്റ് മൗനം ആചരിക്കും
ഇൻഡ്യയുടെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജീവൻ ബലികഴിച്ചവരുടെ സ്മരണാർത്ഥം രാജ്യമൊട്ടുക്ക് ജനുവരി 30ന് രാവിലെ 11 മണി മുതൽ രണ്ട് മിനിട്ട് മൗനം ആചരിക്കും. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് വീരമൃത്യു വരിച്ചവരെ അനുസ്മരിച്ച് രണ്ട് മിനിട്ട് മൗനം ആചരിക്കുന്നതിന് എല്ലാ വകുപ്പുമേധാവികളും, ജില്ലാ കളക്ടർമാരും, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലെ മേധാവികളും അവരവരുടെ ഓഫീസുകളിലും കീഴിലുളള ഓഫീസുകളിലും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് പൊതുഭരണ വകുപ്പ് പ്രിൻസിപ്പിൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ അറിയിച്ചു.
പി.എൻ.എക്സ്.247/2020
date
- Log in to post comments