Skip to main content

വൈക്കം സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയം ഉദ്ഘാടനം 21ന്

വൈക്കം സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയത്തിന്റെ ഉദ്ഘാടനം 21ന് തുറമുഖ-പുരാരേഖ-പുരാവസ്തു-മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ സി.കെ. ആശ എം.എൽ.എ അധ്യക്ഷത വഹിക്കും. തോമസ് ചാഴിക്കാടൻ എം.പി മുഖ്യാതിഥിയായിരിക്കും.
സംസ്ഥാന പുരാരേഖാ വകുപ്പിനുവേണ്ടി വൈക്കം നഗരസഭയുടെ സഹകരണത്തോടെ നോഡൽ ഏജൻസിയായ 'കേരള മ്യൂസിയം' ആണ് മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്. വൈക്കം സത്യാഗ്രഹ സ്മാരക മന്ദിരത്തിലാണ് കേരളത്തിൽ ആദ്യമായി ഒരു പ്രത്യേക സംഭവത്തെ ആധാരമാക്കി മ്യൂസിയം നിർമിക്കുന്നത്.
പി.എൻ.എക്സ്.249/2020

date