Skip to main content

ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും

പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും തൃപ്പൂണിത്തുറ എംഎൽഎ എം. സ്വരാജ് ഉദ്ഘാടനം ചെയ്തു. ജനുവരിയോടെ സംസ്ഥാനത്തെ രണ്ട് ലക്ഷം ഭവനരഹിതർക്ക് വീടു പൂർത്തിയാക്കി നൽകിയത് സർവ്വകാല റെക്കോഡാണെന്ന് എംഎൽഎ പറഞ്ഞു. വീട് ലഭിച്ചതിന് ശേഷം അവർക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങൾ, പെൻഷനുകൾ, സ്വയംതൊഴിൽ വായ്പകൾ എന്നിവയെക്കുറിച്ച് മനസിലാക്കാനും അപേക്ഷകൾ സമർപ്പിക്കാനും ഇതോടൊപ്പം നടത്തുന്ന അദാലത്ത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. അദാലത്തിന് ലഭിച്ച ആദ്യ അപേക്ഷ എംഎൽഎ സ്വീകരിച്ചു. കൊച്ചി എംഎൽഎ കെ.ജെ മാക്സി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

date